Breaking News
'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  |
ഖത്തറിൽ വീണ്ടും മയക്കുമരുന്ന് വേട്ട,എയർകണ്ടീഷനറിൽ ഒളിപ്പിച്ചനിലയിൽ ആയിരത്തിലേറെ ലിറിക്ക ഗുളികകൾ പിടികൂടി

August 24, 2023

August 24, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ : എയര്കണ്ടീഷനറിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 1000 ലിറിക്ക ഗുളികകൾ കസ്റ്റംസ് വിഭാഗം പിടികൂടി.

വിവിധ പാർട്സുകൾ വേർപെടുത്തി നടത്തിയ പരിശോധനയിലാണ് 1200 നിരോധിത ഗുളികകൾ പിടികൂടിയതെന്ന് കസ്റ്റംസ് വിഭാഗം അറിയിച്ചു.ഇതിന്റെ വീഡിയോ ദൃശ്യങ്ങളും അധികൃതർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് ദോഹയിലെ ഹമദ് രാജ്യാന്തര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച മയക്കുമരുന്ന് കസ്റ്റംസ് പിടികൂടിയിരുന്നു.യാത്രക്കാരന്റെ വയറ്റിൽ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് പിടികൂടിയത്.



മയക്കുമരുന്ന് ഉപയോഗവും വിൽപനയും ഉൾപെടെ മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ തടയാൻ ആഭ്യന്തരമന്ത്രാലയം വിവിധ പദ്ധതികൾ നടപ്പാക്കി വരികയാണ്.ഇതിന്റെ ഭാഗമായി,  മയക്കുമരുന്ന് ഉപയോഗം, വില്‍പ്പന, സൂക്ഷിക്കല്‍, ഇതുമായി ബന്ധപ്പെടുന്ന വാഹനങ്ങള്‍ തുടങ്ങിയ വിവരങ്ങളെല്ലാം മെട്രാഷ് -2 വിലെ ഡ്രഗ് എന്‍ഫോഴ്സ്മെന്റ് ഒപ്ഷനില്‍ പങ്കുവെക്കാൻ അവസരം ഒരുക്കിയിട്ടുണ്ട്.. ഇങ്ങനെ വിവരങ്ങള്‍ കൈമാറുന്നവരുടെ പേരും വിലാസവും  വെളിപ്പെടുത്തേണ്ടതില്ലെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/7iFkiXrjqZbE8gsI6yASj9


Latest Related News