Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ദോഹയിൽ ചികിത്സയിലുള്ള ഫലസ്തീനികൾ കുടുംബവുമായി ഒത്തുച്ചേർന്നു 

March 20, 2024

news_malayalam_aid_for_palestine_in_qatar

March 20, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ദോഹയില്‍ ചികിത്സയിലുള്ള പരിക്കേറ്റ ഫലസ്തീനികൾ അവരുടെ ബന്ധുക്കളുമായി  ഒത്തുച്ചേർന്നതായി ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. തുര്‍ക്കിയുടെ സഹകരണത്തോടെയാണ് ഇത് സാധ്യമായതെന്ന് മന്ത്രാലയം വ്യക്തമാക്കി. 1,500 ഫലസ്തീനികള്‍ക്ക് ചികിത്സ നല്‍കാനുള്ള ഖത്തര്‍ അമീറിന്റെ നിര്‍ദേശപ്രകാരമാണ് പരിക്കേറ്റ ഫല്‌സതീനികളെ ചികിത്സയ്ക്കായി ദോഹയിലെത്തിച്ചത്.

ദോഹയിലെ തുർക്കി അംബാസഡർ ഡോ. മുസ്തഫ ഗോക്സു, വിദേശകാര്യ മന്ത്രാലയത്തിലെ അന്താരാഷ്ട്ര സഹകരണ സഹമന്ത്രിയുടെ ഓഫീസ് ഡയറക്ടർ ഹമദ് യൂസഫ് അഹമ്മദ് റാഷിദ് അൽ മാലികി എന്നിവരാണ് പരിക്കേറ്റവരെ സ്വീകരിച്ചത്.

തുർക്കിയുടെ സഹകരണത്തിനും, പരിക്കേറ്റവരെ അവരുടെ ബന്ധുക്കളുമായി വീണ്ടും ഒന്നിപ്പിക്കാൻ സഹായിച്ചതിനും വിദേശകാര്യ മന്ത്രാലയത്തിലെ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ലുൽവ ബിൻത് റാഷിദ് അൽ ഖാതർ ഖത്തറിൻ്റെ നന്ദിയും അഭിനന്ദനവും അറിയിച്ചു. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News