Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറില്‍ റമദാനില്‍ 900-ലധികം സാധനങ്ങള്‍ക്ക് വിലക്കിഴിവ് പ്രഖ്യാപിച്ചു

March 05, 2024

news_malayalam_qatar_announces_discount_on_over_900_food_products_during_ramadan

March 05, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറില്‍ റമദാന്‍ മാസത്തില്‍ 900-ലധികം ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്കിഴിവ് പ്രഖ്യാപിച്ചു. ഭക്ഷ്യോത്പ്പന്നങ്ങളുടെ വിലയില്‍ ഇളവ് നല്‍കാന്‍ വാണിജ്യ, വ്യവസായ മന്ത്രാലയം നടപടികള്‍ ആരംഭിച്ചു. രാജ്യത്തെ പ്രധാന വിപണന കേന്ദ്രങ്ങളെ ഏകോപിപ്പിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. 

2024 മാര്‍ച്ച് 4 മുതല്‍ നിലവില്‍ വന്ന വിലക്കിഴിവുകള്‍ റമദാന്‍ മാസത്തിന്റെ അവസാനം വരെ തുടരും. 

 

പാല്‍, തൈര്, പാലുല്‍പ്പന്നങ്ങള്‍, ടിഷ്യൂ പേപ്പര്‍, ക്ലീനിംഗ് വസ്തുക്കള്‍, പാചക എണ്ണ, നെയ്യ്, ചീസ്, ശീതീകരിച്ച പച്ചക്കറികള്‍, പരിപ്പ്, കുടിവെള്ളം, ജ്യൂസുകള്‍, തേന്‍, ഫ്രഷ് പൗള്‍ട്രി, റൊട്ടി, ടിന്നിലടച്ച ഭക്ഷണങ്ങള്‍, പാസ്ത, വെര്‍മിസലി, റോബി റോസ് എന്നിവ ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കള്‍ക്കാണ് ഇളവ് പ്രഖ്യാപിച്ചത്. 

വിലക്കിഴിവുള്ള സാധനങ്ങളുടെ വിശദാംശങ്ങള്‍: https://www.moci.gov.qa/wp-content/uploads/2024/03/MOCI_Ramadan-List_27w-x-37h_20240302-without-CropMarks_compressed.pdf

ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം നിയന്ത്രിച്ച്, റമദാനില്‍ കുറഞ്ഞ വിലയ്ക്ക് പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ആവശ്യമായ ഉല്‍പ്പന്നങ്ങള്‍ നല്‍കാനുള്ള മന്ത്രാലയത്തിന്റെ ചട്ടകൂടിലാണ് തീരുമാനം. 

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്റൂം വാട്‌സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News