Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ദുബായ് COP28: ഖത്തർ അമീറും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചർച്ച നടത്തി

December 03, 2023

 Qatar_Malayalam_News

December 03, 2023

ന്യൂസ്‌റൂം ബ്യുറോ

അബുദാബി: ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനിയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ ദുബായില്‍ കൂടിക്കാഴ്ച നടത്തി. ദുബായിൽ ലോക കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയില്‍ (COP28) പങ്കെടുക്കാൻ എത്തിയതായിരുന്നു ഇരുനേതാക്കളും. ഖത്തര്‍ അമീറുമായി സംഭാഷണം നടത്തിയ കാര്യം മോദി തന്നെയാണ് എക്‌സിലൂടെ (ട്വിറ്റർ) അറിയിച്ചത്. ഇരു രാജ്യങ്ങളെയും സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്തുവെന്ന് മോദി എക്‌സില്‍ കുറിച്ചു. ഖത്തറിലെ ഇന്ത്യക്കാരുടെ സുഖവിവരങ്ങൾ തേടിയെന്നും മോദി പറഞ്ഞു.

On the sidelines of the #COP28 Summit in Dubai yesterday, had the opportunity to meet HH Sheikh @TamimBinHamad, the Amir of Qatar. We had a good conversation on the potential of bilateral partnership and the well-being of the Indian community in Qatar. pic.twitter.com/66a2Zxb6gP

— Narendra Modi (@narendramodi) December 2, 2023

 

ഒക്ടോബര്‍ 26ന് എട്ട് മുന്‍ ഇന്ത്യന്‍ നാവിക സേനാംഗങ്ങള്‍ക്ക് ഖത്തർ വധശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ ഇന്ത്യന്‍ സര്‍ക്കാര്‍ അപ്പീല്‍ നൽകുകയും ചെയ്ത സാഹചര്യത്തിലാണ് ഇരു നേതാക്കളുടെയും കൂടിക്കാഴ്ച.

2022 ഓഗസ്റ്റിലാണ് ചാരവൃത്തി ആരോപിച്ച് ഖത്തര്‍ പ്രതിരോധ സേനയുടെ കീഴിലെ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന മുന്‍ നാവികസേന ഉദ്യോഗസ്ഥര്‍ ഖത്തറില്‍ അറസ്റ്റിലായത്. വിചാരണ പൂര്‍ത്തിയാക്കി ഒരു വര്‍ഷത്തിന് ശേഷം ഇക്കഴിഞ്ഞ ഒക്ടോബറില്‍ വധശിക്ഷ വിധിക്കുകയായിരുന്നു. ഖത്തറിലെ കോടതി വിധി അങ്ങേയറ്റം ഞെട്ടിപ്പിക്കുന്നതാണെന്ന് ഇന്ത്യ വിശേഷിപ്പിച്ചിരുന്നു. കൂടാതെ കേസില്‍ എല്ലാ നിയമസാധ്യതകളും പരിശോധിക്കുമെന്നും വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച യുഎന്‍ കാലാവസ്ഥാ വ്യതിയാന സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാല് സെഷനുകളെ അഭിസംബോധന ചെയ്യുകയും വിവിധ ലോക നേതാക്കളെ കാണുകയും ഉഭയകക്ഷി ബന്ധങ്ങള്‍ ചര്‍ച്ചചെയ്യുകയും ചെയ്തിരുന്നു.

അതേസമയം, ഇസ്രായേല്‍ പ്രതിനിധികളും കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കാൻ ദുബായില്‍ എത്തിയിട്ടുണ്ട്. ഇതില്‍ പ്രതിഷേധിച്ച് ഇറാന്‍ പ്രസിഡന്റ് ഉച്ചകോടി ബഹിഷ്‌കരിച്ചു. ഉച്ചകോടിയില്‍ ഇസ്രായേല്‍ പ്രതിനിധികള്‍ പങ്കെടുക്കുന്നത് സമ്മേളനത്തിന്റെ ലക്ഷ്യത്തിന് എതിരാണ് എന്ന് ഇറാന്‍ അഭിപ്രായപ്പെട്ടു. അതുകൊണ്ടുതന്നെ വേദി വിടുന്നുവെന്നും ഇറാന്‍ സംഘത്തിന് നേതൃത്വം നല്‍കിയ എനർജി മന്ത്രി അലി അക്ബര്‍ മെഹ്‌റബിയാന്‍ പറഞ്ഞു. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News