Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തര്‍ എയര്‍വേയ്‌സ് ദോഹ-റാസല്‍ഖൈമ സര്‍വീസുകള്‍ പുനരാരംഭിച്ചു

November 02, 2023

news_malayalam_qatar_airways_updates

November 02, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ദോഹയില്‍ നിന്ന് റാസല്‍ഖൈമയിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ ഖത്തര്‍ എയര്‍വേയ്‌സ് പുനരാരംഭിച്ചു. എയര്‍ബസ് എ 320 ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന ഖത്തര്‍ എയര്‍വേയ്‌സ് വിമാനം കഴിഞ്ഞദിവസം (നവംബര്‍ 1) റാസല്‍ഖൈമയില്‍ എത്തി. സര്‍വീസ് പുനരാരംഭിച്ചതോടെ യാത്രക്കാര്‍ക്ക് ഒരു മണിക്കൂര്‍ സമയത്തില്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് റാസല്‍ഖൈമയില്‍ എത്താനാകും. 

സര്‍വീസുകള്‍ പുനരാരംഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ഖത്തര്‍ എയര്‍വേയ്‌സ് സിഇഒ റാകി ഫിലിപ്‌സ് പറഞ്ഞു. മാര്‍ച്ചില്‍ ബെര്‍ലിനിലെ ട്രാവല്‍ ആന്റ് ടൂറിസം എക്‌സിബിഷനായ ഐടിബിയില്‍ ഖത്തര്‍ എയര്‍വേയ്‌സും റാസല്‍ഖൈമ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടും പങ്കാളിത്തം പ്രഖ്യാപിച്ചിരുന്നു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News