Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
27 വർഷത്തെ സേവനത്തിന് ശേഷം അക്ബർ അൽ ബേക്കർ ഖത്തർ എയർവേയ്‌സ് സിഇഒ സ്ഥാനം രാജിവച്ചു

October 23, 2023

news_malayalam_qatar_airways_ceo_resigned

October 23, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തർ എയർവേയ്‌സ് സിഇഒ അക്ബർ അൽ ബേക്കർ രാജിവച്ചു. ഏവിയേഷൻ വിദഗ്ധനായ അലക്‌സ് മച്ചറസാണ് ഈ കാര്യം എക്‌സിലൂടെ (ട്വിറ്റർ) അറിയിച്ചത്.  

27 വർഷമായി ഖത്തർ എയർവേയ്‌സ് ഗ്രൂപ്പിനെ മികച്ച രീതിയിൽ മുന്നോട്ട് നയിച്ച അക്ബർ അൽ ബേക്കർ സിഇഒ സ്ഥാനത്ത് നിന്ന് പടിയിറങ്ങും. 2023 നവംബർ 5 മുതൽ തീരുമാനം പ്രാബല്യത്തിൽ വരുമെന്ന് അലക്സ് മച്ചറസ് എക്‌സിൽ വ്യക്തമാക്കി.

 

'ഇത് പോലെ ഒരു അസാധാരണമായ ആഗോള ടീമിനെ നയിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ട്. അവിശ്വസനീയമായ ഒരു പദവിയായിരുന്നു ഇത്. വർഷങ്ങളായി നിങ്ങൾ എന്നിൽ അർപ്പിക്കുന്ന വിശ്വാസത്തിനും എന്റെ അഗാധമായ നന്ദി പ്രകടിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ രാജ്യത്തെ സേവിക്കാൻ കഴിഞ്ഞതിൽ എനിക്ക് അഭിമാനമുണ്ട്, രാജിക്കത്തിൽ അക്ബർ അൽ ബേക്കർ പറഞ്ഞു. 

പുതിയ സി.ഇ.ഓയെ ഖത്തർ എയർവേസ്‌ ചെയർമാൻ പ്രഖ്യാപിക്കുമെന്നും അൽ ബേക്കർ കൂട്ടിച്ചേർത്തു.  

അതേസമയം, ഖത്തർ എയർവേസ്‌ സി.ഇ.ഓ സ്ഥാനത്തിന് പുറമെ ഖത്തർ ടൂറിസം ചെയർമാനായും അൽ ബേക്കർ സേവനമനുഷ്ഠിച്ചിരുന്നു. എന്നാൽ, ഇന്നലെയാണ് (ഞായറാഴ്ച്ച) അൽ ബേക്കറിനെ മാറ്റി സാദ് ബിൻ അലി അൽ ഖർജിയെ ഖത്തർ ടൂറിസം ചെയർമാനായി നിയമിച്ചത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News