Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
അക്ബർ അൽ ബേക്കറിനെ ഖത്തർ പ്രധാനമന്ത്രിയുടെ ഉപദേശകനായി നിയമിച്ചു

October 24, 2023

news_malayalam_qatar_airways_ceo_appointed_as_advisor

October 24, 2023

ന്യൂസ്‌റൂം ഡെസ്ക് 

ദോഹ: ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽതാനിയുടെ ഉപദേശകനായി അക്ബർ അൽ ബേക്കറിനെ നിയമിച്ചു. ഏവിയേഷൻ വിദഗ്ധനായ അലക്‌സ് മച്ചറസാണ് ഈ കാര്യം എക്‌സിലൂടെ (ട്വിറ്റർ) അറിയിച്ചത്. 

 

ഖത്തർ എയർവേയ്‌സ് ഗ്രൂപ്പിന്റെ സിഇഒ സ്ഥാനം ഒഴിയുന്നതിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് പുതിയ തീരുമാനം. നവംബർ 5ന് ശേഷമാണ് അദ്ദേഹം ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ് സിഇഒ സ്ഥാനം ഒഴിയുന്നത്. സ്ഥാനം ഒഴിഞ്ഞ അൽ ബേക്കറിന് പകരം എഞ്ചിനിയർ ബദർ മുഹമ്മദ് അൽ മീറാണ് ഖത്തർ എയർവെയ്സിന്റെ സി.ഇ.ഓ ആയി പുതുതായി ചുമതലയേൽക്കുക. 

അതേസമയം, ഖത്തർ എയർവേസ്‌ സി.ഇ.ഓ സ്ഥാനത്തിന് പുറമെ ഖത്തർ ടൂറിസം ചെയർമാനായും അൽ ബേക്കർ സേവനമനുഷ്ഠിച്ചിരുന്നു. അൽ ബേക്കറിനെ മാറ്റി സാദ് ബിൻ അലി അൽ ഖർജിയെ ഖത്തർ ടൂറിസം ചെയർമാനായി കഴിഞ്ഞ ദിവസം നിയമിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News