Breaking News
ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  |
മൃഗസംരക്ഷണം ഉറപ്പ്, ലോകത്തിലെ ഏറ്റവും വലിയ അനിമൽ സെന്ററുമായി ഖത്തർ എയർവേയ്‌സ് കാർഗോ 

April 25, 2024

news_malayalam_qatar_airways_updates

April 25, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ലോകത്തിലെ ഏറ്റവും വലിയ ആനിമല്‍ സെന്റര്‍ തുറന്ന് ഖത്തര്‍ എയര്‍വെയ്‌സ് കാര്‍ഗോ. 5,260 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് മൃഗങ്ങള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നത്. ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനും ഖത്തര്‍ എയര്‍വേയ്സ് എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് ഹാംഗറിനും സമീപത്താണ് ആനിമല്‍ സെന്റര്‍ സ്ഥിതി ചെയ്യുന്നത്.

മൃഗസംരക്ഷണത്തിനായുള്ള തങ്ങളുടെ പ്രതിബദ്ധത ഖത്തര്‍ എയര്‍വേയ്സ് കാര്‍ഗോ ആവര്‍ത്തിച്ചു. പഞ്ചനക്ഷത്ര സൗകര്യമാണ് മൃഗങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നതെന്ന് ഖത്തര്‍ എയര്‍വേയ്സ് കാര്‍ഗോ ചീഫ് ഓഫീസര്‍ മാര്‍ക്ക് ഡ്രൂഷ് പറഞ്ഞു. ഖത്തര്‍ എയര്‍വെയ്‌സ് പഞ്ചനക്ഷത്ര എയര്‍ലൈനായതിനാലും ഹമദ് പഞ്ചനക്ഷത്ര എയര്‍പോര്‍ട്ട് ആയതിനാലും മൃഗങ്ങള്‍ക്കും പഞ്ചനക്ഷത്ര സൗകര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നാലര വര്‍ഷത്തെ ആസൂത്രണത്തിലാണ് മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന സൗകര്യം ഏര്‍പ്പെടുത്തിയത്. 140 നായ്ക്കൂടുകളും 40 പൂച്ചക്കൂടുകളും ഉള്‍ക്കൊള്ളാന്‍ കഴിയും. നാല് സോണുകളിലായി 24 കുതിരലായങ്ങളുമുണ്ട്. ഏതാനും ദിവസം മാത്രം പ്രായമുള്ള കുഞ്ഞുങ്ങള്‍, പക്ഷികള്‍, മത്സ്യം, ഉരഗങ്ങള്‍, വിദേശ സ്പീഷീസുകള്‍ എന്നിവയുള്‍പ്പെടെ നിരവധി ജീവികളെ പരിപാലിക്കുന്ന പ്രത്യേക മേഖലകളും ഇവിടെയുണ്ട്.

വിപുലമായ ഹീറ്റിംഗ്, വെന്റിലേഷന്‍, എയര്‍ കണ്ടീഷനിംഗ് സംവിധാനങ്ങളും കാര്യക്ഷമമായ പ്രവര്‍ത്തനത്തിനായി ഒന്നിലധികം ഡോക്കുകളും ഉള്‍പ്പെടെയുള്ള അത്യാധുനിക സാങ്കേതിക വിദ്യയാണ് അഡ്വാന്‍സ്ഡ് അനിമല്‍ സെന്ററിലുള്ളത്. 2023ല്‍ 10,000 കുതിരകള്‍ ഉള്‍പ്പെടെ 550,000 മൃഗങ്ങളെ ഖത്തര്‍ എയര്‍വേയ്സ് കാര്‍ഗോ പറത്തിയിട്ടുണ്ട്. വിമാനത്തിൽ നിന്ന് അവയെ അതിൻ്റെ അത്യാധുനിക മൃഗ കേന്ദ്രത്തിലേക്ക് കൊണ്ടുപോകാൻ പ്രത്യേക പെറ്റ് വാനുകളും ഉപയോഗിക്കും. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News