Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
സൗദിയിലേക്കുള്ള സര്‍വീസുകള്‍ വിപുലീകരിക്കാനൊരുങ്ങി ഖത്തര്‍ എയര്‍വെയ്‌സ്

October 04, 2023

News_Qatar_Malayalam

October 04, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ:  സൗദി അറേബ്യയിലേക്ക് രണ്ട് പുതിയ ഗേറ്റ്‌വേ സര്‍വീസുകള്‍ കൂടി ആരംഭിക്കാന്‍ തീരുമാനിച്ച് ഖത്തര്‍ എയര്‍വെയ്‌സ്. അല്‍ ഉല, തബൂക്ക് എന്നിവിടങ്ങളിലേക്കാണ് ഖത്തര്‍ എയര്‍വെയ്‌സിന്റെ പുതിയ സര്‍വീസുകള്‍ ആരംഭിക്കുക . യാന്‍ബുവിലേക്കുള്ള സര്‍വീസുകളും പുനരാരംഭിക്കും.  

ഒക്ടോബര്‍ 29ന് അല്‍ ഉലയിലേക്കും ഡിസംബര്‍ 6ന് യാന്‍ബുവിലേക്കും തുടര്‍ന്ന് ഡിസംബര്‍ 14ന് തബൂക്കിലേക്കും ഖത്തര്‍ എയര്‍വെയ്‌സ് സര്‍വീസുകള്‍ ആരംഭിക്കും. സൗദിയിലേക്ക് പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ഖത്തര്‍ എയര്‍വെയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് എച്ച് ഇ അക്ബര്‍ വ്യക്തമാക്കി. 

നിലവില്‍ സൗദിയിലെ ഒന്‍പത് നഗരങ്ങളില്‍ ഖത്തര്‍ എയര്‍വെയ്‌സ് സര്‍വീസുകള്‍ നടത്തുന്നുണ്ട്. പുതിയ സര്‍വീസുകള്‍ കൂടി ആരംഭിക്കുന്നതോടെ ജപ്പാന്‍, തായ്‌ലന്റ്, യുകെ, മലേഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്രകളും കൂടുതല്‍ സുഗമമാകും. യാത്രകള്‍ എളുപ്പമാക്കുന്നതിനൊപ്പം ഖത്തറും സൗദിയും തമ്മിലുള്ള സാമ്പത്തിക, സാംസ്‌കാരിക വിനിമയം ശക്തിപ്പെടുത്തുകായണ് പുതിയ സര്‍വീസുകളുടെ ലക്ഷ്യം

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FSQLmJGMow51SCIIBEEcWV


Latest Related News