Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
അബുദാബിയില്‍ മരണ സര്‍ട്ടിഫിക്കറ്റിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിച്ചു

January 20, 2024

news_malayalam_new_rules_in_uae

January 20, 2024

ന്യൂസ്‌റൂം ഡെസ്ക്

അബുദാബി: അബുദാബിയില്‍ മരണസര്‍ട്ടിഫിക്കറ്റ്, സംസ്‌കാരം തുടങ്ങിയവയ്ക്കുള്ള സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ ലഘൂകരിച്ചു. ആരോഗ്യവകുപ്പിന്റെ സനദ്‌കോം എന്ന സംരഭത്തിന്റെ ഭാഗമായാണിതെന്ന് എമിറേറ്റ്‌സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അബുദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റ്, അബുദാബി പെന്‍ഷന്‍ ഫണ്ട്, അബുദാബി ഹെല്‍ത്ത് ഉള്‍പ്പെടെയുള്ള രാജ്യത്തെ ഏഴ് സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സേവനങ്ങള്‍ ഡിജിറ്റലായി ഏകീകരിക്കുന്നതാണ് സനദ്‌കോം പദ്ധതി. അബുദാബി പ്രോഗ്രാമിന്റെ ഭാഗമായാണ് നടപടി.

ആദ്യ ഘട്ടത്തില്‍ മരണമടഞ്ഞ യുഎഇ പൗരന്‍മാരുടെ കുടുംബാംഗങ്ങള്‍ക്കുള്ള സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതിനുള്ള സേവനങ്ങളാണ് ലഭ്യമാകുക. അടുത്ത ഘട്ടത്തില്‍ സേവനങ്ങള്‍ രാജ്യത്തെ എല്ലാ താമസക്കാര്‍ക്കും ലഭ്യമാക്കും. മരണപ്പെട്ടയാളുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ സേവനം ലഭ്യമാക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ലളിതമാക്കുകയാണ് സനാദ്‌കോമിന്റെ ലക്ഷ്യം. 

പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നേരിട്ട് സന്ദര്‍ശിക്കാതെ അവശ്യസേവനങ്ങള്‍ ഇനിമുതല്‍ കുടുംബാംഗങ്ങള്‍ക്ക് ലഭ്യമാകും. മരണസര്‍ട്ടിഫിക്കറ്റ്, മരിച്ച വ്യക്തിയുടെ സംസ്‌കാരത്തിനുള്ള ക്രമീകരണം, വിരമിക്കല്‍- ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ വിതരണം ചെയ്യല്‍ ഉള്‍പ്പെടെയുള്ള മരണവുമായി ബന്ധപ്പെട്ട എല്ല നടപടിക്രമങ്ങളും പൂര്‍ത്തിയാക്കാന്‍ സനദ്‌കോമിലൂടെ സാധിക്കും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F 


Latest Related News