January 18, 2024
January 18, 2024
അബുദാബി: അബുദാബിയില്‍ വാഹനങ്ങളുടെ എഞ്ചിനുകള്‍ ഓഫ് ചെയ്യാതെ പുറത്തിറങ്ങുന്ന ഡ്രൈവര്‍മാര്‍ക്കെതിരെ അബുദാബി പോലീസ് മുന്നറിയിപ്പ് നല്‍കി. വാഹനങ്ങള്‍ ഓണ്‍ ചെയ്തുവെച്ച് മറ്റ് ആവശ്യങ്ങള്‍ക്കായി പോകുന്ന ഡ്രൈവര്‍മാര്‍ക്ക് 500 ദിര്‍ഹം പിഴ ചുമത്തുമെന്നും അബുദാബി പോലീസ് വ്യക്തമാക്കി. ചില ഡ്രൈവര്‍മാര്‍ കാര്‍ ഓണ്‍ ചെയ്ത് ഷോപ്പിംഗ് നടത്തുന്നതും എടിഎമ്മുകള്‍ ഉപയോഗിക്കുന്നതും പ്രാര്‍ത്ഥന നടത്തുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
കുട്ടികളെ വാഹനങ്ങളില്‍ ഒറ്റയ്ക്കാക്കി പോകരുതെന്നും അബുദാബി പോലീസ് മുന്നറിയിപ്പ് നല്‍കി. കാറിനുള്ളിലെ ഉയര്‍ന്ന താപനില ശ്വാസതടസ്സത്തിന് കാരണമാകുമെന്നും ജീവന്‍ അപകടത്തിലാക്കുമെന്നും അബുദാബി പോലീസ് ചൂണ്ടിക്കാട്ടി.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F