Breaking News
ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം |
ഖത്തറിൽ പോലീസ് കസ്റ്റഡിയിലുള്ള വാഹനങ്ങൾ കുടിശ്ശിക തീർത്ത് ഉടൻ തിരിച്ചെടുക്കണം; ഉടമകൾ ഹാജരായില്ലെങ്കിൽ പൊതു ലേലത്തിൽ പോകുമെന്ന് മുന്നറിയിപ്പ്

September 04, 2023

Malayalam_Qatar_News

September 04, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ നിയമലംഘനങ്ങൾക്ക് പൊലീസ് കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ നടപടിക്രമങ്ങൾ പൂർത്തിയാക്കി തിരിച്ചെടുക്കണെമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നൽകി.ഉടമകൾക്ക് വാഹനങ്ങൾ തിരികെ ലഭിക്കാൻ ഇൻഡസ്ട്രിയൽ ഏരിയയിലെ ട്രാഫിക് ഇൻവെസ്റ്റിഗേഷൻ വിഭാഗത്തെയാണ് സമീപിക്കേണ്ടത്.

മൂന്ന് മാസത്തിലേറെയായി കസ്റ്റഡിയിലുള്ള വാഹനങ്ങൾ തിരിച്ചെടുക്കാൻ സെപ്റ്റംബർ 4 (തിങ്കളാഴ്ച) മുതൽ 30 ദിവസത്തിനകം വാഹന ഉടമകൾ ട്രാഫിക് വകുപ്പിനെ സമീപിക്കേണ്ടതാണ്. പിഴയും ഗ്രൗണ്ട് ഫീസും അടച്ച് വാഹനങ്ങൾ തിരികെ സ്വീകരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഇൻഡസ്ട്രിയൽ ഏരിയ സ്ട്രീറ്റ് നമ്പർ 52 ലെത്തി  പൂർത്തിയാക്കണമെന്നും അധികൃതർ അറിയിച്ചു.

അതേസമയം, വാഹനങ്ങളുടെ ഉടമകൾ നിശ്ചിത കാലയളവിനുള്ളിൽ ഹാജരായില്ലെങ്കിൽ വാഹനങ്ങൾ പൊതു ലേലത്തിൽ വിൽപ്പനയ്‌ക്കായി പ്രദർശിപ്പിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/7iFkiXrjqZbE8gsI6yASj9


Latest Related News