Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തർ ഐസിസിയിൽ ഫോട്ടോഗ്രാഫി സെമിനാറും പ്രദർശനവും വെള്ളി ശനി ദിവസങ്ങളിൽ 

December 13, 2023

 Gulf_Malayalam_News

December 13, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ ഇന്ത്യൻ എംബസിയുടെ കീഴിലുള്ള ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐസിസി) ഫോട്ടോഗ്രാഫി ദിനം ആഘോഷിക്കുന്നു. ഡിസംബർ 15 (വെള്ളി), 16 (ശനി) ദിവസങ്ങളിൽ ഐസിസിൽ ഉച്ചയ്ക്ക് 2:30 മുതലാണ് പരിപാടി. ഖത്തറിലെ എല്ലാ ഫോട്ടോഗ്രാഫി പ്രേമികളെയും ഒരുമിപ്പിക്കുന്നതിനും ഫോട്ടോഗ്രാഫി കലയെ മെച്ചപ്പെടുത്തുന്നതിനുമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. 

പ്രശസ്ത ഫ്യൂജി ഫിലിം ഫോട്ടോഗ്രാഫറായ ഡാനി ഈദിന്റെ "ലാൻഡ്‌സ്‌കേപ്പ് & സിറ്റിസ്‌കേപ്പ് ഫോട്ടോഗ്രാഫി" എന്ന സെമിനാറോടെയാണ് പരിപാടി ആരംഭിക്കുന്നത്. കൂടാതെ, നിക്കോൺ അംബാസഡറായ പ്രിയാൻഷി നഹാറ്റയുടെ “വൈൽഡ്‌ലൈഫ് ഫോട്ടോഗ്രഫി” വർക്ക്‌ഷോപ്പും, സോണി അംബാസഡർ അബ്ദുള്ള അൽ മുഷൈഫ്‌രിയുടെ “ട്രാവൽ ആൻഡ് പോർട്രെയിറ്റ് ഫോട്ടോഗ്രാഫി” വർക്ക്‌ഷോപ്പും ഉണ്ടായിരിക്കും. അതിന് ശേഷം ഉദ്ഘാടന ചടങ്ങും അവാർഡ് ദാനവും നടക്കും. 

“ഐസിസി ഫോട്ടോഗ്രാഫർ ഓഫ് ദ ഇയർ” വിജയികളെയും 5000 റിയാൽ ക്യാഷ് പ്രൈസും ഉദ്ഘാടന ചടങ്ങിൽ പ്രഖ്യാപിക്കുമെന്ന് ഐസിസി പ്രസിഡന്റ് 
മണികണ്ഠൻ എ.പി അറിയിച്ചു. ചീഫ് ജൂറി അബ്ദുള്ള അൽമെസ്ലേയാണ് വിജയികളെ പ്രഖ്യാപിക്കുക.

വിവിധ വിഷയങ്ങൾ ഉൾപ്പെടുന്ന 5 സൗജന്യ ഫോട്ടോഗ്രാഫി വർക്ക്‌ഷോപ്പുകൾ, ഫോട്ടോഗ്രാഫി എക്‌സിബിഷൻ, പ്രമുഖ ബ്രാൻഡുകളുടെ ക്യാമറ-ലെൻസ് സൗജന്യ ക്ലീനിംഗ് സേവനങ്ങൾ, പുതിയ ക്യാമറ മോഡലുകളെക്കുറിച്ച് അറിയാനുള്ള അവസരം, ലൈവ് ഷൂട്ടുകൾ, ക്വിസ് മത്സരം, തുടങ്ങിയവയാണ് പരിപാടിയുടെ പ്രധാന ആകർഷണങ്ങൾ. ഫോട്ടോഗ്രാഫിയുടെ വിവിധ വശങ്ങൾ പഠിക്കാൻ എല്ലാ ഫോട്ടോഗ്രാഫി പ്രേമികളും പരിപാടി പ്രയോജനപ്പെടുത്തണമെന്ന് ഐസിസി ഫോട്ടോഗ്രാഫി ക്ലബ് പ്രസിഡന്റ് വിഷ്ണു ഗോപാൽ അഭ്യർത്ഥിച്ചു.

ശനിയാഴ്‌ച വൈകുന്നേരം, ഫ്യൂജി ഫിലിം അംബാസഡർ ആരെഫ് അൽ-അമാരിയും, പ്രശസ്ത കാനൻ മെന്ററായ ഡയാന ഹദ്ദാദും ചേർന്ന് "ദ ആർട്ട് ഓഫ് ഫുഡ് ഫോട്ടോഗ്രാഫി" എന്ന പേരിൽ വർക്ക്‌ഷോപ്പ് നടത്തും. ഔട്ട്‌ഡോർ പോർട്രെയ്‌റ്റ് ഫോട്ടോഗ്രാഫിയെക്കുറിച്ചുള്ള വർക്ക്‌ഷോപ്പും ഡയാന ഹദ്ദാദ് സംഘടിപ്പിക്കുന്നുണ്ട്. പരിപാടിയിൽ പങ്കെടുക്കാൻ മുൻ‌കൂർ രെജിസ്ട്രേഷൻ ആവശ്യമില്ല. താൽപര്യമുള്ളവർക്ക് പരിപാടിയിൽ നേരിട്ടെത്തി രെജിസ്റ്റർ ചെയ്യാവുന്നതാണ്. രജിസ്റ്റർ ചെയ്‌തവരിൽ നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന വിജയിക്ക് 55 ഇഞ്ച് ടി.വി സമ്മാനവും പ്രഖ്യാപിച്ചിട്ടുണ്ട്. 

കൂടുതൽ വിവരങ്ങൾക്ക്, സുനീർ: +974 7707 8590 / അഷ്റഫ്: +974 3098 3460 എന്നിവരെ ബന്ധപ്പെടാം.  

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News