Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
ഷാർജയിൽ റമദാനിലെ ഭക്ഷണ വിൽപനയ്ക്കുള്ള പെർമിറ്റ് നൽകിത്തുടങ്ങി

March 05, 2024

news_malayalam_ramadan_updates_in_uae

March 05, 2024

ന്യൂസ്‌റൂം ഡെസ്ക്

ഷാർജ: ഷാർജയിൽ റമദാനിലുടനീളം നോമ്പെടുക്കാത്തവർക്ക് (നോൺ- മുസ്ലിംസ്) പകൽ സമയത്ത് ഭക്ഷണം തയ്യാറാക്കുന്നതിനും വിൽക്കുന്നതിനും ഷാർജ മുനിസിപ്പാലിറ്റി പെർമിറ്റ് നൽകിത്തുടങ്ങി. വാണിജ്യ കേന്ദ്രങ്ങൾ, കഫറ്റീരിയകൾ, പേസ്ട്രി ഷോപ്പുകൾ, ബേക്കറികൾ എന്നിവിടങ്ങളിലെ സ്ഥാപനങ്ങൾക്കും ഈ പെർമിറ്റുകൾ ബാധകമാണ്. 

വൃത്തിയുള്ള സാഹചര്യത്തിൽ ഭക്ഷണശാലകൾക്ക് പുറത്ത് ഭക്ഷണം പ്രദർശിപ്പിക്കാൻ മുനിസിപ്പാലിറ്റി അനുമതി നൽകുന്നുണ്ടെന്ന് ഹെൽത്ത് കൺട്രോൾ ആൻഡ് സേഫ്റ്റി ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ ജമാൽ അൽ മസ്മി വ്യക്തമാക്കി. നസിരിയ സെൻ്റർ, നമ്പർ വൺ സെൻ്റർ, പെർമിറ്റ്‌സ് സെൻ്റർ, മുനിസിപ്പാലിറ്റി സെൻ്റർ 24, സ്പീഡ് ആൻഡ് അക്യുറസി സെൻ്റർ, ഗൈഡൻസ് സെൻ്റർ, ഖാലിദിയ സെൻ്റർ, ഹാപ്പിനസ് സെൻ്റർ ആൻഡ് ഇൻഫർമേഷൻ സെൻ്റർ, ബ്രാഞ്ച് 3 എന്നിവിടങ്ങളിൽ പെർമിറ്റിന് അപേക്ഷകൾ അപേക്ഷിക്കാം.

ഭക്ഷണം കൈകാര്യം ചെയ്യുന്നതിനുള്ള വ്യവസ്ഥകൾ: 

- സ്റ്റെയിൻലെസ് സ്റ്റീൽ പാത്രങ്ങളിലോ അല്ലെങ്കിൽ 100 സെൻ്റിമീറ്ററിൽ കുറയാത്ത ഉയരമുള്ള എയർടൈറ്റ് ഗ്ലാസ് ബോക്സുകളിലോ ഭക്ഷണം പ്രദർശിപ്പിക്കണം. സ്ലൈഡിംഗ് അല്ലെങ്കിൽ ഹിംഗഡ് ഡോർ കൊണ്ട് സജ്ജീകരിക്കുകയും വേണം.

- അലുമിനിയം ഫോയിൽ അല്ലെങ്കിൽ സുതാര്യമായ ഫുഡ് ഗ്രേഡ് പ്ലാസ്റ്റിക് കൊണ്ട് ഭക്ഷണം മൂടിയിരിക്കണം.

- ഭക്ഷണം ഉചിതമായ താപനിലയിൽ സൂക്ഷിക്കണം (റഫ്രിജറേറ്റഡ് അല്ലെങ്കിൽ ഫ്രോസൺ അല്ല).

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News