Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറിൽ താമസ കെട്ടിടം തകർന്നുണ്ടായ ദുരന്തത്തിൽ ഉത്തരവാദികളായവർക്ക് തടവ്ശിക്ഷ വിധിച്ചു 

March 07, 2024

news_malayalam_legal_action_in_qatar

March 07, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ 2023 മാർച്ച് 22ന് ബിൻ ദുർഹാം ഏരിയയിലെ (മൻസൂറ) കെട്ടിടം തകർന്ന് നിരവധി പേർ മരിക്കാനിടയായ സംഭവത്തിൽ ഉത്തരവാദികളായവർക്ക് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി തടവുശിക്ഷ വിധിച്ചു. കെട്ടിടത്തിൻ്റെ ഉടമസ്ഥന് ഒരു വർഷം തടവും അറ്റകുറ്റപ്പണികൾ നടത്തിയ കമ്പനിയുടെ ഡയറക്ടർക്ക് 5 വർഷവും കൺസൾട്ടൻ്റിന് 3 വർഷം തടവുമാണ് കോടതി വിധിച്ചത്. കെട്ടിട ഉടമയുടെ ജയിൽ ശിക്ഷ താൽക്കാലികമായി നിർത്തിവച്ചതായും പബ്ലിക് പ്രോസിക്യൂഷൻവാർത്താക്കുറിപ്പിൽ അറിയിച്ചു. 

കൂടാതെ, അറ്റകുറ്റപ്പണി നടത്തിയ കമ്പനിക്ക് 500,000 റിയാൽ പിഴയും, കെട്ടിട ഉടമയ്ക്ക് 20,000 റിയാൽ പിഴയും ചുമത്തിയിട്ടുണ്ട്. കേസിൽ പ്രതികളായ പ്രവാസികളെ ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ഖത്തറിൽ നിന്ന് നാടുകടത്തുമെന്നും പ്രസ്താവനയിൽ പറഞ്ഞു.

2023 മാർച്ച് 22 ന് മൻസൂറയിലെ നാല് നില കെട്ടിടം തകർന്ന് മലയാളികൾ ഉൾപെടെ നിരവധി പേർ മരിച്ചിരുന്നു.കെട്ടിടത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

ആവശ്യമായ അനുമതികളില്ലാതെയാണ് അറ്റകുറ്റപ്പണികൾ നടത്തിയതെന്നും ജോലികൾ നടത്താൻ താമസക്കാരെ ഒഴിപ്പിച്ചിട്ടില്ലെന്നും പബ്ലിക് പ്രോസിക്യൂഷൻ ഏപ്രിലിൽ നൽകിയ പ്രസ്താവനയിൽ പറഞ്ഞിരുന്നു. പ്രധാന കരാറുകാരൻ, പ്രോജക്ട് കൺസൾട്ടൻ്റ്, കെട്ടിട ഉടമ, അറ്റകുറ്റപ്പണികൾ നടത്തിയ കമ്പനി എന്നിവരെ സംഭവത്തിന് ഉത്തരവാദികളാക്കിയാണ് കുറ്റപത്രം തയാറാക്കിയത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News