Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
പാ​രി​സ് ഒ​ളി​മ്പി​ക്സ് വോ​ളി​ബാ​ൾ ​യോ​ഗ്യ​ത മത്സരത്തിൽ ഖത്തറും ബ്രസീലും നേർക്കുനേർ 

September 05, 2023

Malayalam_News_Qatar

September 05, 2023

ന്യൂസ്‌റൂം ബ്യുറോ

ദോ​ഹ: 2024 പാ​രി​സ് ഒ​ളി​മ്പി​ക്സ് വോ​ളി​ബാ​ൾ ​യോ​ഗ്യ​ത മത്സരത്തിൽ ബ്ര​സീ​ലി​നെ​തി​രെ ഖ​ത്തർ മത്സരിക്കും. സെ​പ്റ്റം​ബ​ർ 30നാണ് ഖത്തറും ബ്രസീലും തമ്മിലുള്ള മത്സരം. ബ്രസീലിൽ വെച്ച് തന്നെയാണ് യോഗ്യത മത്സരം നടക്കുന്നത്.  

സെ​പ്റ്റം​ബ​ർ 30 മു​ത​ൽ ഒ​ക്ടോ​ബ​ർ 8 വ​രെയാണ് ​വോ​ളി​ബാ​ൾ ​യോ​ഗ്യ​ത മത്സരം നടക്കുക. ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് ഖത്തറും ഇ​റ്റ​ലി​​യും തമ്മിലും, ഒ​ക്ടോ​ബ​ർ മൂ​ന്നി​ന് ഖത്തറും ഇ​റാ​നും തമ്മിലും, ഒ​ക്ടോ​ബ​ർ നാ​ലി​ന് ഖത്തറും ക്യൂ​ബ​​യും തമ്മിലും മത്സരിക്കും. ഒ​ക്ടോ​ബ​ർ ആ​റി​നാണ് ഖത്തറും യു​ക്രെ​യ്നും തമ്മിൽ മാറ്റുരക്കുന്നത്. ഒ​ക്ടോ​ബ​ർ ഏ​ഴി​ന് ഖത്തർ ജ​ർ​മ​നി​യെ​യും, ഒ​ക്ടോ​ബ​ർ എ​ട്ടി​ന് ഖത്തർ ചെ​ക്ക് റി​പ്പ​ബ്ലി​ക്കി​നെ​യും നേ​രി​ടും.

എ​ട്ട് ടീ​മു​ക​ൾ മ​ത്സ​രി​ക്കു​ന്ന ടൂർണമെന്റിൽ ആ​ദ്യ ര​ണ്ടു സ്ഥാ​ന​ക്കാ​രാണ് നേ​രി​ട്ട് ഇന്റർനാഷണൽ ഒ​ളി​മ്പി​ക്സ് വോ​ളി​ബാ​ൾ ​മത്സരത്തിൽ യോ​ഗ്യ​ത നേ​ടുക. 2024 ജൂലൈ 27 മുതൽ ഓഗസ്റ്റ് 11 വരെയാണ് ഇന്റർനാഷണൽ ഒളിമ്പിക്‌സ് വോളിബോൾ ടൂർണമെന്റ് പാരിസിൽ നടക്കാനിരിക്കുന്നത്. ടൂർണമെന്റിൽ 24 വോളിബോൾ ടീമുകൾ പങ്കെടുക്കും.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/7iFkiXrjqZbE8gsI6yASj9


Latest Related News