Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഉറ്റവർ നഷ്ടപ്പെട്ട വേദനയുമായി കളിക്കളത്തിലേക്ക്, ഫലസ്തീൻ ടീം ദോഹയിൽ എത്തി

January 03, 2024

news_malayalam_sports_news_updates

January 03, 2024

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്ക്

ദോഹ: ഖത്തർ എ.എഫ്.സി ഏഷ്യൻ കപ്പിൽ മത്സരിക്കാൻ ഫലസ്തീൻ ടീം "ലയൺസ്‌ ഓഫ് കനാൻ" ഇന്നലെ (ചൊവ്വ) ഖത്തറിലെത്തി. സൗദിയിലെ പരിശീലനത്തിന് ശേഷമാണ് ടീം ദോഹയില്‍ എത്തിയത്. ഏ​ഷ്യ​ൻ ക​പ്പിൽ ഇറാനും യുഎഇയും ഹോങ്ങോങ്ങും അടങ്ങുന്ന ഗ്രൂ​പ് ‘സി​'യി​ലാണ് ഫലസ്തീൻ മ​ത്സ​രി​ക്കു​ന്നത്. ജനുവരി 7ന് ഉസ്ബെകിസ്താനെതിരെയും ജനുവരി 9ന് സൗദിക്കെതിരെയും ഫലസ്തീന് സ​ന്നാ​ഹ മ​ത്സ​ര​ങ്ങളുണ്ട്. 

ജനുവരി 14ന് എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ ഇറാനുമായാണ് ഏഷ്യൻ കപ്പിലെ ആദ്യ മത്സരം. ഇറാനുമായുള്ള മത്സരത്തിന് ശേഷം, ജനുവരി 18 ന് യു.എ.ഇയെയും, ജനുവരി 23 ന് ഹോങ്കോങ്ങിനെയും ഫലസ്തീൻ നേരിടും.

"ഇവരുടെ കുടുംബങ്ങളുടെ നിരന്തരമായ ഉത്കണ്ഠക്കിടയിലും ജനുവരി 12 മുതൽ ആരംഭിക്കുന്ന മത്സരത്തിലെ ഏറ്റവും വിജയകരമായ ഔട്ടിംഗിനാണ് ലയൺസ് ഓഫ് കനാൻ ഉറ്റുനോക്കുന്നത്," ടീം കോച്ച് മക്രം ദബൂബ് പറഞ്ഞു. ഗസ മുനമ്പിൽ ഉടനീളമുള്ള ഇസ്രായേൽ ആക്രമണത്തിൽ മരണസംഖ്യ 22,000 കടക്കുമ്പോഴും തങ്ങളുടെ ഹൃദയം ഗസയിലെ ജനങ്ങളോടൊപ്പമാണെന്ന് ഫലസ്തീൻ ടീം അംഗങ്ങളും പറഞ്ഞു.

ആയിരത്തിലേറെ കായിക താരങ്ങളെയാണ് ഇസ്രായേല്‍ ബോംബിട്ട് കൊന്നത്. ഫലസ്തീനിലെ യര്‍മൂഖ് സ്റ്റേഡിയം ഇന്ന് ഇസ്രായേലിന്റെ തടവറയാണ്. ടീമിലെ ഫോർവേഡ് പ്ലെയറായ മഹ്മൂദ് വാദിയുടെയും ഡിഫെൻഡറായ മുഹമ്മദ് സാലിഹിന്റെയും ബന്ധുക്കൾ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഈ വേദനകള്‍ക്കിട‌യിലാണ് അവര്‍ മത്സരത്തിൽ പങ്കെടുക്കുന്നത്.

“ഞങ്ങളുടെ ഹൃദയം ഗസയിലെ ജനങ്ങളോടൊപ്പമാണെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഗസയിലെ നമ്മുടെ ജനങ്ങൾക്ക് അത് വളരെ ലളിതമായ ഒരു സന്തോഷമാണെങ്കിൽ പോലും അത് നൽകാൻ ഞങ്ങൾ ശ്രമിക്കും. ഇൻഷാ അല്ലാഹ്, ശക്തമായ സന്ദേശം നൽകാൻ ഞങ്ങൾക്ക് കഴിയും,” ഫലസ്തീൻ ടീമിന്റെ ഗോൾകീപ്പർ റാമി ഹമാദി പറഞ്ഞു.

"ഖത്തറിൽ വലിയ പിന്തുണയാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. ഫിഫ ലോകകപ്പിൽ മത്സരത്തിൽ പങ്കെടുക്കാതിരുന്നിട്ടും ഖത്തറിന്റെ പിന്തുണ ഞങ്ങൾ സാക്ഷ്യം വഹിച്ചിരുന്നു. അത് ഞങ്ങൾക്ക് വലിയ ബഹുമതിയായിരുന്നു. ഞങ്ങളെ എപ്പോഴും പിന്തുണക്കുന്നതിനും, എ.എഫ്.സി ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നതിനും ഖത്തറിനോട് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു, ”ഫലസ്തീൻ ഡിഫൻഡർ മുസാബ് അൽ ബത്തത്ത് പറഞ്ഞു.

ഫലസ്തീൻ ടീം: 

ഗോൾകീപ്പർമാർ: റാമി ഹമാദെ, നയീം അബു അകാർ, ബറാ ഖറൂബ്
ഡിഫൻഡർമാർ: അമർ കദ്ദൂര, മുസാബ് അൽ ബത്തത്ത്, മൗസ ഫൈരാവി, മുഹമ്മദ് ഖലീൽ, സമീർ എൽ-ഗെൻഡി, കാമിലോ സൽദാന, മിഷേൽ മിലാൻ, മുഹമ്മദ് സാലിഹ്, യാസർ ഹമദ്.
മിഡ്ഫീൽഡർമാർ: അൽ മഹ്ദി ഈസ, അമിദ് മഹാജ്ന, അതാ ജാബർ, ആദി ഖറൂബ്, മുഹമ്മദ് ബാസെം, സമീർ അൽ-സുബൈദി, താമർ സിയാം, മഹ്മൂദ് അബു വാർദെ.
ഫോർവേഡ്: ഇസ്ലാം അൽ ബത്രാൻ, അലാദിൻ ഹുസൈൻ, മഹമൂദ് വാദി, ഷിഹാബ് അൽ ഖാൻബർ, സായിദ് അൽ ഖാൻബർ, ഉദയ് അൽ ദബാഗ്.

അതേസമയം, എ.എഫ്.സി ഏഷ്യൻ കപ്പിൽ മത്സരിക്കാൻ മലേഷ്യ, ജോർദാൻ, ലെബനൻ, ഉസ്ബെകിസ്താൻ എന്നീ ടീമുകളും കഴിഞ്ഞ ദിവസങ്ങളിൽ ഖത്തറിലെത്തിയിട്ടുണ്ട്. ജനുവരി 15-ന് ജോർദാൻ മലേഷ്യയ്‌ക്കെതിരെ ആദ്യ മത്സരം കളിക്കും. ജനുവരി 20ന് ദക്ഷിണ കൊറിയയെയും, ജനുവരി 25ന് ബഹ്‌റൈനിനെയും ഗ്രൂപ്പ് ഇ-യിൽ ജോർദാൻ നേരിടും. ജനുവരി 13ന് സിറിയയ്‌ക്കെതിരെ ഗ്രൂപ്പ് ബിയിലാണ് ഉസ്‌ബെക്കിസ്ഥാനിന്റെ ആദ്യ പോരാട്ടം. ജനുവരി 18ന് ഇന്ത്യയെയും ജനുവരി 23ന് ഓസ്‌ട്രേലിയയെയും ഉസ്‌ബെക്കിസ്ഥാൻ നേരിടും.  

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News