Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
എ.എഫ്.സി ടൂർണമെന്റിലും ഫലസ്തീനെ ചേർത്തുപിടിച്ച് ഖത്തർ; ഫ​ല​സ്​​തീ​ൻ ക്യാ​പ്​​റ്റൻ ടൂ​ർ​ണ​മെ​ന്റ്​ പ്ര​തി​ജ്ഞ​ ചെയ്തു 

January 13, 2024

news_malayalam_afc_asian_cup_updates

January 13, 2024

ന്യൂസ്‌റൂം ബ്യുറോ

ദോ​ഹ: ഗസയി​ൽ പൊ​രു​തു​ന്ന ഫ​ല​സ്​​തീ​ൻ ജ​​ന​ത​യോ​ടു​ള്ള ഐ​ക്യ​ദാ​ർ​ഢ്യ​മാ​യി ഫലസ്തീൻ ടീം ക്യാപ്റ്റൻ മു​സാ​ബ്​ അ​ൽ ബ​ത്താ​തി​നെ ചേ​ർ​ത്തു​പി​ടി​ച്ചു​കൊ​ണ്ട്​ ഏഷ്യ​ൻ ക​പ്പ്​ ഫു​ട്​​ബാ​ളി​ന്​ ആവേശ്വജ്ജ്വല തുടക്കം. ഇന്നലെ (വെള്ളിയാഴ്ച്ച) ലു​സൈ​ൽ സ്​​റ്റേ​ഡി​യ​ത്തി​ൽ വൈ​കു​ന്നേ​രം അ​ഞ്ചു മ​ണി​യോ​ടെയാണ് ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങു​ക​ൾ​ ആരംഭിച്ചത്. ഗസയിലെ ഫലസ്തീന്‍ ജനതയ്ക്കായുള്ള പ്രാര്‍ത്ഥനയോടെ ഖത്തർ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു.

ടൂർണമെന്റിന്റെ ആതിഥേയ രാജ്യത്തിന്റെ ക്യാപ്റ്റന്മാരാണ് സാധാരണ ഗതിയിൽ മത്സരത്തിന്റെ സത്യപ്രതിജ്ഞ ചെയ്യാറുള്ളത്. ഇതനുസരിച്ച് ഖത്തറിന്റെ ക്യാപ്റ്റൻ ഹസൻ അൽ-ഹെയ്‌ദോസാണ് എ.എഫ്.സി ഏഷ്യൻ കപ്പ് മത്സരത്തിന്റെ സത്യപ്രതിജ്ഞ ചെയ്യേണ്ടിയിരുന്നത്. എന്നാൽ, ഖത്തർ ക്യാപ്റ്റൻ അഭിമാനത്തോടെ സത്യപ്രതിജ്ഞ ചെയ്യാനുള്ള അവസരം ഫലസ്തീൻ ക്യാപ്റ്റൻ മുസാബ് അൽ-ബത്തത്തിന് കൈമാറി. കൂടാതെ, സ്റ്റേഡിയത്തിൽ ചിലർ മുതുകിൽ പലസ്തീൻ പതാകകൾ ധരിച്ചും, ചിലർ ഫലസ്തീൻ പതാകയുടെ നിറങ്ങൾ ധരിച്ചും, മറ്റുള്ളവർ ചെറിയ കടലാസ് പതാകകളുമായും ഫലസ്തീന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. 

ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന 24 രാജ്യങ്ങളുടേയും സംസ്‌കാരം ഉള്‍ക്കൊണ്ടുള്ള നൃത്താവിഷ്‌കാരവും ചടങ്ങില്‍ നടന്നു. ഒ​രു മ​ണി​ക്കൂ​ർ നീ​ണ്ട പ​രി​പാ​ടിയിൽ ‘ദി ​ലോ​സ്​​റ്റ്​ ചാ​പ്​​റ്റ​ർ- ക​ലീ​ല വ ​ദിം​ന’ എ​ന്ന അ​റ​ബ്​ പ​ഞ്ച​ത​ന്ത്ര ക​ഥ​ക​ളു​ടെ അ​വ​ത​ര​ണ​വും ഉണ്ടായിരുന്നു. പാ​ട്ടും ശി​ൽ​പ​ങ്ങ​ളും നൃ​ത്ത​ങ്ങ​ളു​മാ​യി ഹൃ​​ദ്യ​മാ​യ അ​വ​ത​ര​ണ​ത്തി​ലൂ​ടെ​യാ​യി​രു​ന്നു ക​ഥ​യു​ടെ ദൃ​ശ്യാ​വി​ഷ്​​കാ​രം അ​വ​ത​രി​പ്പി​ച്ച​ത്. ക​ലാ​പ്ര​ക​ട​ന​ങ്ങളും വെ​ടി​ക്കൊ​ട്ടും​ കൊ​ണ്ട്​ ശ്ര​ദ്ധേ​യ​മാ​യ ഉ​ദ്​​ഘാ​ട​ന ചടങ്ങ് ഫ​ല​സ്​​തീ​ൻ ദേ​ശീ​യ ഗാനത്തോടെയായി​രു​ന്നു​ സ​മാ​പ​ന​മാ​യ​ത്. ഏ​ഷ്യ​ൻ ക​പ്പി​ന്റെ ഔ​ദ്യോ​ഗി​ക ഗാ​ന​മാ​യ ‘ഹ​ദ​ഫ്​ ഹ​ദ​ഫ്...’ ​സ്റ്റേഡിയത്തിൽ ആ​ര​വം ഉയർത്തി. 


Latest Related News