Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
ദുബായിൽ യുവജനകാര്യ മന്ത്രിയാകാൻ പൊതുജനങ്ങളുടെ തിരക്ക്; ഏഴ് മണിക്കൂറില്‍ 4,700 അപേക്ഷകള്‍

September 25, 2023

Gulf_Malayalam_News

September 25, 2023

ന്യൂസ്‌റൂം ബ്യുറോ

ദുബായ്: യുഎഇയിൽ യുവജനകാര്യ മന്ത്രിയാകാൻ താൽപര്യമുള്ള യുവതിയുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചതിന് പിന്നാലെ പൊതുജനങ്ങളിൽ നിന്നും നൂറ് കണക്കിന് അപേക്ഷകൾ ഒഴുകിയെത്തിയതായി റിപ്പോർട്ട്. ദുബായ് ഭരണാധികാരിയും, യു.എ.ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയുമായ  ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കഴിഞ്ഞ ദിവസമാണ് ഇക്കാര്യം അറിയിച്ച് എക്സ് പ്ലാറ്റ്‌ഫോമിൽ രംഗത്തെത്തിയത്.ഇതിന് പിന്നാലെ ഏഴ് മണിക്കൂറില്‍ 4,700 അപേക്ഷകൾ ലഭിച്ചതായി കൗണ്‍സില്‍ ഓഫ് മിനിസ്റ്റേഴ്‌സ് അറിയിച്ചു.

‘‘യുവജനങ്ങളെ പ്രതിനിധീകരിക്കുകയും ജനങ്ങളുടെ പ്രശ്‌നങ്ങൾ മനസിലാക്കി പരിഹാരം കാണുന്ന യുവാവിനെയോ യുവതിയെയോ ആവശ്യമുണ്ട്.  തിരഞ്ഞെടുക്കപ്പെടുന്ന ആൾ യുഎഇ യുവജനകാര്യ മന്ത്രിയാകും. അപേക്ഷകർക്ക് യുഎഇയെക്കുറിച്ച് അറിവുണ്ടായിരിക്കണം. രാജ്യത്തെ പ്രതിനിധീകരിക്കുന്നതിൽ ധീരനും, കഴിവുള്ളവനും, സത്യസന്ധനും, ശക്തനുമായിരിക്കണം. മാതൃരാജ്യത്തെ സേവിക്കുന്നതിൽ അഭിനിവേശമുള്ളവരായിരിക്കണം’’; ഇങ്ങനെയായിരുന്നു  ഷെയ്ഖ് മുഹമ്മദ് എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച കുറിപ്പ്.

യുവജനകാര്യ മന്ത്രിയാകാൻ താൽപര്യമുള്ളവർക്ക് ContactUs@moca.gov.ae എന്ന ഇമെയിലിലേക്ക് അപേക്ഷകൾ അയക്കാം.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G


Latest Related News