Breaking News
'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  |
ദോഹയില്‍ ഒളിമ്പിക് ആന്റ് സ്‌പോര്‍ട്‌സ് മ്യൂസിയത്തിന്റെ ഒബ്‌സ്റ്റിക്കിള്‍ ചലഞ്ച് 15 മുതല്‍

November 11, 2023

Gulf_Malayalam_News

November 11, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ:  ദോഹ എക്‌സ്‌പോ 2023ല്‍ സന്ദര്‍ശകര്‍ക്കായി 3-2-1 ഖത്തര്‍ ഒളിമ്പിക് ആന്റ് സ്‌പോര്‍ട് മ്യൂസിയത്തിന്റെ സസ്‌റ്റെയ്‌നബിള്‍ ഒബ്സ്റ്റാക്കിള്‍ കോഴ്‌സ് ചലഞ്ച് സംഘടിപ്പിക്കുന്നു. എക്‌സ്‌പോ വേദിയായ അല്‍ ബിദ പാര്‍ക്കില്‍ നവംബര്‍ 15 മുതല്‍ ആരംഭിക്കുന്ന കോഴ്‌സ് ചാലഞ്ച് ഫെബ്രുവരി 15 വരെ നീളും. ദിവസവും ഉച്ചയ്ക്ക് 3.00 മണിമുതല്‍ രാത്രി 9.00 മണിവരെയാണ് സമയം. 

16 ഒബ്‌സ്റ്റക്കിളുകളാണ് ട്രാക്കിലുള്ളത്. ഓട്ടം, കയറ്റം, ചാട്ടം തുടങ്ങി വിവിധയിനങ്ങളില്‍ കഴിവുകള്‍ വികസിപ്പിക്കാന്‍ അവസരമുണ്ട്. എല്ലാ പ്രായക്കാര്‍ക്കും എല്ലാത്തരം കഴിവുകളും ഫിറ്റ്‌നസ് ലെവലുകളും പരീക്ഷിക്കുന്നത് അനുസൃതമായാണ് കോഴ്‌സ് രൂപകല്‍പന ചെയ്തിട്ടുള്ളത്. ഡിസംബര്‍ 16, ഫെബ്രുവരി 13  ദിവസങ്ങളില്‍ നടക്കുന്ന റേസില്‍ മാത്രമാണ് പ്രവേശനത്തിന് ടിക്കറ്റ് ആവശ്യമുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്ക് https://321qosm.org.qa/en/

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CqJci12yE9VL8MZgKZYvGm
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News