Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം എൻ.സി.ഡി നോൺ-കമ്മ്യൂണിക്കബിൾ രോഗങ്ങളുടെ മൂന്നാം ഘട്ട സർവേ ആരംഭിച്ചു 

September 30, 2023

Gulf_Malayalam_News

September 30, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: എൻ.സി.ഡി (പൂർണ്ണമായ രോഗശമനം അപൂർവ്വമായി കൈവരിക്കുന്ന രോഗം) നോൺ-കമ്മ്യൂണിക്കബിൾ രോഗങ്ങളുമായി ബന്ധപ്പെട്ട ദേശീയ മൂന്നാം ഘട്ട സർവ്വേ ഒക്ടോബർ ഒന്ന് മുതൽ ആരംഭിക്കുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. മിനിസ്ട്രി ഓഫ് പ്രൈമറി ഹെൽത്ത് (എം.ഓ.പി.എച്), പ്ലാനിംഗ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി (പി.എസ്.എ), പി.എച്.സി.സി, ഹമദ് മെഡിക്കൽ കോർപ്പറേഷൻസ് എന്നിവയുടെ സഹകരണത്തോടെയാണ് ലോകാരോഗ്യ സംഘടനയുടെ (WHO) സർവ്വേ നടപ്പിലാക്കുന്നത്. 

ആദ്യ രണ്ട് ഘട്ടങ്ങളിലെ സർവ്വേകളിൽ പങ്കെടുത്തവർ അവരുടെ സമീപത്തുള്ള ആരോഗ്യ കേന്ദ്രങ്ങൾ സന്ദർശിച്ച് ആവശ്യമായ മെഡിക്കൽ പരിശോധനകൾ പൂർത്തിയാക്കണമെന്നും മന്ത്രാലയം നിർദേശിച്ചു. ഗ്ലൂക്കോസ്, കൊഴുപ്പ്, സോഡിയം, ക്രിയേറ്റിനിൻ എന്നിവ കൃത്യമായി മനസ്സിലാക്കാൻ ആവശ്യമായ രക്ത-മൂത്ര പരിശോധകൾ നടത്തണമെന്നാണ് മന്ത്രാലയം നിർദേശിക്കുന്നത്. ആരോഗ്യ സർവേയിലൂടെ എന്തെങ്കിലും ആരോഗ്യപ്രശ്നം കണ്ടെത്തിയാൽ, ഡോക്ടർമാർക്ക് വേഗത്തിലും ഫലപ്രദമായും ചികിത്സ നൽകാനാകുമെന്നും ഇത് ആരോഗ്യം മോശമാകാനുള്ള സാധ്യത കുറയ്ക്കുമെന്നും അധികൃതർ വ്യക്തമാക്കി.

പുകവലി, വ്യായാമം ഇല്ലായ്മ, അനുചിതമായ ഭക്ഷണ ശീലങ്ങൾ, ശരീരഭാരം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ സാംക്രമികേതര രോഗങ്ങൾ കൊണ്ടുണ്ടാകുന്ന അപകടകരമായ ഘടകങ്ങളുടെ ഡാറ്റ നൽകുന്ന ഈ സുപ്രധാന സർവേ പൂർത്തിയാക്കുന്നതിന് പൊതുജനം സഹകരിക്കണമെന്ന് നോൺ-കമ്മ്യൂണിക്കബിൾ ഡിസീസ് പ്രിവൻഷൻ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ഷെയ്ഖ് ഡോ. മുഹമ്മദ് ബിൻ ഹമദ് അൽ താനി പറഞ്ഞു. 

പൊതുജനങ്ങൾക്ക് ആരോഗ്യ കേന്ദ്രങ്ങളിലേക്ക് പോകാൻ അനുയോജ്യമായ അപ്പോയിന്റ്‌മെന്റുകൾ ലഭിക്കുന്നതിന് പി‌എച്ച്‌സിസി സ്റ്റാഫിന്റെ പ്രത്യേക ടീമുകൾ രംഗത്തുണ്ടാകും. അപ്പോയ്ന്റ്മെന്റുമായി ബന്ധപ്പെട്ട വിവരങ്ങൾ എസ്.എം.എസ് ആയി ലഭിക്കും. ഈ ആരോഗ്യ സർവേകളുടെ ഭാഗമായി രോഗികളുടെ തുടർ ചികിൽസയ്ക്ക് മാർഗനിർദേശം നൽകുമെന്നും പിഎച്ച്സിസി ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെന്റ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. സാമിയ അൽ അബ്ദുള്ള പറഞ്ഞു. 

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G


Latest Related News