Breaking News
സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി | എ.എഫ്.സി അ​ണ്ട​ർ 23 ഏ​ഷ്യ​ൻ ക​പ്പ്: സെ​മി ഫൈ​നൽ മത്സരങ്ങൾക്ക് ഇന്ന് കിക്കോഫ്  | മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  |
കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രഖ്യാപിച്ച അനിശ്ചിതകാല  അവധി പിൻവലിച്ചു 

September 16, 2023

Gulf_Malayalam_News

September 16, 2023

ന്യൂസ്‌റൂം ബ്യുറോ

കോഴിക്കോട്: കോഴിക്കോട് നിപ വൈറസ് സ്ഥിതീകരിച്ചതിനെ തുടർന്ന് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സെപ്തംബർ 23 വരെ അവധി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സെപ്റ്റംബർ 18 മുതൽ അനിശ്ചിത കാലത്തേക്ക് ക്ലാസുകൾ ഓൺലൈനായിരിക്കുമെന്നായിരുന്നു കോഴിക്കോട് കലക്ടർ ഇന്ന് (ശനിയാഴ്ച) ഉച്ചക്ക്​ പുറത്തിറക്കിയ ഉത്തരവിൽ പറഞ്ഞിരുന്നത്. എന്നാൽ, ജനങ്ങളിൽ ഭീതിയുണ്ടാക്കുമെന്ന വിലയിരുത്തലിനെ തുടർന്ന് ഈ ഉത്തരവിൽ മാറ്റം വരുത്തി സെപ്റ്റംബർ 23 വരെ എന്നാക്കി മാറ്റുകയായിരുന്നു.

 

സെപ്റ്റംബർ 18 മുതൽ 23വരെ ട്യൂഷൻ സെന്ററുകൾ, കോച്ചിങ് സെന്ററുകൾ എന്നിവ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാനങ്ങളിലും ക്ലാസുകൾ ഓൺലൈനിലാണ്​ നടത്തേണ്ടതെന്ന് അധികൃതർ ഉത്തരവിട്ടിട്ടുണ്ട്​. അംഗനവാടികൾ, മദ്രസകൾ എന്നിവയുൾപ്പെടെയുള്ള സ്ഥാപനങ്ങളിലും അവധി ബാധകമാണ്. പകർച്ചവ്യാധി കാരണമുണ്ടായേക്കാവുന്ന ദുരന്തങ്ങൾ തടയുന്നതിനായി, ദുരന്തനിവാരണ നിയമം സെക്ഷൻ 26, 30, 34 പ്രകാരമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്നും ഉത്തരവിൽ പറയുന്നുണ്ട്.

അതേസമയം, പൊതു പരീക്ഷകൾ നിലവിൽ മാറ്റമില്ലാതെ തുടരും.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G


Latest Related News