Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഗസയിൽ നിന്നുള്ള പതിനെട്ടാമത്തെ സംഘവും ചികിത്സയ്ക്കായി ഖത്തറിലെത്തി

March 06, 2024

news_malayalam_aid_for_palestine

March 06, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഗസയിൽ നിന്ന് വൈദ്യചികിത്സയ്ക്കായി ഫലസ്തീനികളുടെ പതിനെട്ടാമത്തെ സംഘം ഖത്തറിലെത്തി. ഖത്തർ സായുധ സേനയുടെ വിമാനത്തിലാണ് പരിക്കേറ്റവർ ദോഹയിലെത്തിയത്.

ഗസയില്‍ പരിക്കേറ്റ 1500 ഫലസ്തീനികൾക്ക് ചികിത്സയും, ഗസയില്‍ അനാഥരായ 3000 പേരുടെ സ്‌പോണ്‍സര്‍ഷിപ്പും ഏറ്റെടുക്കുമെന്ന് ഖത്തർ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി പ്രഖ്യാപിച്ചിരുന്നു. ഗസയിലെ ഫലസ്തീന്‍ ജനതയ്ക്ക് സഹായം നല്‍കുന്നതിന്റെ ഭാഗമായാണ് നടപടി. എന്നാൽ, ഗസയിൽ നിന്ന് ചികിത്സയ്ക്കായി ഖത്തറിലെത്തിച്ചവരുടെ എണ്ണമോ, ചികിത്സ നൽകുന്ന ആരോഗ്യ സ്ഥാപനങ്ങളെ കുറിച്ചുള്ള വിവരങ്ങളോ അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

അതേസമയം, ഗസയിലെ ഫലസ്തീനികള്‍ക്ക് സഹായവുമായി സായുധ സേനയുടെ ഒരു വിമാനം കൂടി ഖത്തറില്‍ നിന്ന് പുറപ്പെട്ടു. ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി നല്‍കുന്ന 34 ടണ്‍ ഭക്ഷ്യവസ്തുക്കളുമായാണ് വിമാനം ഇന്നലെ (ചൊവ്വ) ഈജിപ്തിലെ എൽ അരിഷ് നഗരത്തിലേക്ക് പുറപ്പെട്ടത്.

ഇസ്രയേല്‍ ആക്രമണങ്ങളില്‍ ദുരിതമനുഭവിക്കുന്ന ഫലസ്തീനികള്‍ക്ക് ഖത്തര്‍ ഭരണകൂടം നല്‍കുന്ന പൂര്‍ണ പിന്തുണയുടെ ഭാഗമായാണ് ഗസയിലേക്ക് വീണ്ടും സഹായമെത്തിക്കുന്നത്. അതേസമയം, ഇതുവരെ ഖത്തറിൽ നിന്ന് 83 വിമാനങ്ങളാണ് ഗസയിലേക്ക് എത്തിയത്.  

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News