Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
'യങ് കൊമ്പൻസ് - 2' സമ്മർ ഫുട്‌ബോൾ ക്യാമ്പ് ആഗസ്റ്റ് 4ന് ദോഹയിൽ ആരംഭിക്കും

August 02, 2023

August 02, 2023

ന്യൂസ്‌റൂം ബ്യുറോ 
ദോഹ : 18 വയസ് വരെയുള്ള കുട്ടികൾക്കായി മഞ്ഞപ്പട ഖത്തർ സംഘടിപ്പിക്കുന്ന 'യങ് കൊമ്പൻസ്' സമ്മർ ഫുട്‌ബോൾ ക്യാമ്പിൻറ രണ്ടാം പതിപ്പ് ആഗസ്റ്റ് നാലിന് അബു ഹമൂർ കേംബ്രിഡ്ജ് സ്കൂൾ ഗ്രൗണ്ടിൽ ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു.
 
അവധിക്കാലത്ത് കുട്ടികൾക്ക് ഫുട്‌ബോളിനോടുള്ള താൽപ്പര്യം പരിപോഷിപ്പിക്കുന്നതിനൊപ്പം കുട്ടികളിലെ കായികക്ഷമത വർധിപ്പിക്കാൻ കൂടി ലക്ഷ്യമാക്കിയാണ് ഫുട്‍ബോൾ ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. 

8 വയസ്സ് മുതൽ 18 വയസ്സ് വരെയുള്ള 150ൽ പരം കുട്ടികൾക്ക് പ്രായം അടിസ്ഥാനമാക്കി വിവിധ ബാച്ചുകളിലായാണ്  പരിശീലനം നൽകുക. ഒരു മാസം നീണ്ടു നിൽക്കുന്ന ക്യാമ്പ് വൈകിട്ട് 4 മുതൽ 8 വരെയാണ് നടക്കുക.

സന്തോഷ് ട്രോഫി നേടിയ കേരള ഫുട്‌ബോൾ ടീമിന്റെ മുൻ കോച്ച് ബിനോ ജോർജ്ന്റെ  മേൽനോട്ടത്തിലാണ് പരിശീലനം.  എ. എഫ്.സി കോച്ചിങ് ലൈസൻസ് ഉള്ള, കേരള യുനൈറ്റഡ് എഫ് സി പരിശീലകൻ.മുഹമ്മദ് റാഫിയാണ് കുട്ടികൾക്ക് മുഖ്യപരിശീലനം നൽകുന്നത്. ഷൈജു നെടുകണ്ടിയാണ്  സഹപരിശീലകൻ.മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന കുട്ടികളെ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കും.പ്രവേശനം സൗജന്യമായിരിക്കും.

പ്രീ രെജിസ്ട്രേഷന്  +974 7176 3899 എന്ന വാട്ട്സ്ആപ്പ് നമ്പറിൽ ബന്ധപ്പെടുക.
രജിസ്‌ട്രേഷൻ ലിങ്ക് :
https://docs.google.com/forms/d/e/1FAIpQLSdkOZvaeVoaI6JFx1nujFB2I8stiGl-1PJ2B8PWyXBLxF_-og/viewform?usp=pp_url

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/IkqmkUPd0fhGs9abNGXONm


Latest Related News