Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറിൽ ഈ വാരാന്ത്യം ആഘോഷമാക്കാം,പ്രധാന പരിപാടികൾ

August 03, 2023

August 03, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ :ഖത്തറിൽ ഈ വാരാന്ത്യം ആഘോഷമാക്കാൻ നിരവധി പരിപാടികൾ. ഖത്തർ. പ്രാദേശിക ഈത്തപ്പഴങ്ങളുടെ മധുരം നുണയാനും  ടോയ് ഫെസ്റ്റിവൽ സന്ദർശിക്കാനും ഈ വാരാന്ത്യം കൂടി മാത്രമായിരിക്കും അവസരമുണ്ടാവുക.
'ഐ ആം ദി ട്രാവലർ ആന്റ് ദി  റോഡ് ' പ്രദർശനം : 2023 ആഗസ്റ്റ് 5 വരെ
ദിവസവും ശനി മുതൽ വ്യാഴം വരെ രാവിലെ 10 മുതൽ വൈകിട്ട് 7 വരെ; വെള്ളിൽ ഉച്ചയ്ക്ക് 1.30 മുതൽ 7 വരെ.
സ്ഥലം: അറബ് മ്യൂസിയം ഓഫ് മോഡേൺ ആർട്ട്
ഖത്തറിലെയും മെന മേഖലയിലെയും ഫോട്ടോഗ്രാഫർമാരുടെ  ഫോട്ടോഗ്രാഫി പ്രദർശനം..വ്യക്തിഗത ജീവിതാനുഭവങ്ങൾ തേടിയുള്ള യാത്രകളുടെ ദൃശ്യാനുഭവങ്ങളാണ് പ്രദർശനത്തിലുണ്ടാവുക.

'യുവർ ബ്രെയിൻ റ്റു മി, മൈ ബ്രെയിൻ റ്റു യു' പ്രദർശനം : 2024 ജനുവരി 15 വരെ
സമയം: ശനി - വ്യാഴം ദിവസങ്ങളിൽ രാവിലെ 7 മുതൽ രാത്രി 9 വരെ; വെള്ളി: ഉച്ചയ്ക്ക് 1.30 മുതൽ 7 വരെ
സ്ഥലം: നാഷണൽ മ്യൂസിയം ഓഫ് ഖത്തർ
സ്വിസ് ആർട്ടിസ്റ്റായ പിപിലോട്ടി റിസ്റ്റിന്റെ മാന്ത്രിക ലോകത്തേക്കുള്ള സഞ്ചാരമാണ് പ്രദർശനം.ഖത്തർ മ്യുസിയത്തിലേക്കുള്ള പ്രവേശന ടിക്കെറ്റെടുത്താൽ മതിയാവും.എല്ലാ പ്രദർശനങ്ങളും സൗജന്യമായി ആസ്വദിക്കാം.

3-2-1 സമ്മർ സ്പോർട്സ് ഫൺ ഫാക്ടറി : 2023 ഓഗസ്റ്റ് 5 വരെ
സമയം: ദിവസവും (രാവിലെ സെഷൻ:10 മുതൽ 11.30 വരെ. ഉച്ചകഴിഞ്ഞുള്ള സെഷൻ: 4 മുതൽ 5.30 വരെ.)
സ്ഥലം: ഖത്തർ ഒളിമ്പിക് ആൻഡ് സ്‌പോർട്‌സ് മ്യൂസിയം
3 മുതൽ 18 വയസ് വരെ പ്രായമുള്ള കുട്ടികളുടെ കായിക കഴിവുകളെ  വികസിപ്പിക്കാനും പുതിയവ കണ്ടെത്താനും  സഹായിക്കുന്ന വേദിയാണിത്. മുന്‍കൂട്ടി രജിസ്ട്രേഷൻ ആവശ്യമില്ല.എല്ലാ സെഷനുകളും സൗജന്യമായിരിക്കും.

ശനി: റഗ്ബി
ഞായർ: ഹാൻഡ്ബോൾ
തിങ്കൾ: ബാസ്കറ്റ്ബോൾ
ചൊവ്വ: ഹോക്കി
ബുധൻ: അത്ലറ്റിക്സ്
വ്യാഴം: ബോക്സിംഗ്
വെള്ളി: ഫുട്ബോൾ

ആസ്പെയർ സമ്മർ ക്യാമ്പ് 2023 ഓഗസ്റ്റ് 10 വരെ
സമയം: ഞായർ മുതൽ വ്യാഴം വരെ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 വരെ
സ്ഥലം: ലേഡീസ് സ്പോർട്സ് ഹാൾ (ആസ്പൈർ സോൺ)
സ്‌പോർട്‌സ്, വിനോദ ഗെയിമുകൾ, സുംബ, ഫീൽഡ് സന്ദർശനങ്ങൾ, കലകൾ, ക്രാഫ്റ്റുകൾ തുടങ്ങിയ നിരവധി പരിപാടികളോടെ 6 മുതൽ 9 വയസ്സുവരെ പ്രായമുള്ള  ആൺകുട്ടികൾക്കും 6 മുതൽ 14 വയസ്സുവരെയുള്ള പെൺകുട്ടികൾക്കും പങ്കെടുക്കാവുന്നതാണ്.
റെജിസ്ട്രേഷൻ ലിങ്ക്: https://crm.aspirezone.qa/Registrations/AspireRegistrationNew.aspx?event=Y4mObEVh83YSlTofDoSnjQ%3d%3d&AspxAutoDetectCookieSupport=1

ഖത്തർ ടോയ് ഫെസ്റ്റിവൽ : 2023 ഓഗസ്റ്റ് 5 വരെ
സമയം:ഞായർ മുതൽ ബുധൻ വരെ ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 വരെ.വ്യാഴം മുതൽ ശനി വരെ ഉച്ചയ്ക്ക് 2 മുതൽ രാത്രി 11 വരെ.

സ്ഥലം: ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്റർ (ഡി.ഇ.സി.സി)
കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആകർഷിക്കുന്ന  ഖത്തർ ടോയ് ഫെസ്റ്റിവൽ ഈ വാരാന്ത്യത്തോടെ സമാപിക്കും. പ്രശസ്തമായ അന്താരാഷ്ട്ര കളിപ്പാട്ട ബ്രാൻഡുകളാണ് ഫെസ്റ്റിവലിൽ ഉള്ളത്.
ടിക്കറ്റ് ലിങ്ക്: https://tickets.virginmegastore.me/qa/family/19909/qatar-toy-festival

സൂഖ് വാഖിഫ്  ഈത്തപ്പഴ മേളയും ഈ വാരാന്ത്യത്തോടെ സമാപിക്കും.സൂഖ് വാഖിഫിലെ അഹമ്മദ് സ്ക്വയറിലാണ് പ്രദർശനം.മറ്റു ദിവസങ്ങളിൽ ഉച്ചയ്ക്ക് 3.30 മുതൽ രാത്രി 9.30 വരെയും വെള്ളിയാഴ്ച ഉച്ചയ്ക്ക് 3.30 മുതൽ രാത്രി 10 വരെയും സന്ദർശിക്കാം.

മെക്സിക്കൻ കൾച്ചർ വീക്ക് : 2023 ഓഗസ്റ്റ് 6 വരെ
മെക്‌സിക്കൻ സംസ്‌കാരം വെളിപ്പെടുത്തുന്ന നൃത്തം, സംഗീതം തുടങ്ങിയ ആകർഷകമായ പരിപാടികളുടെ തിയേറ്റർ അവതരണം.മുൻകൂട്ടി രജിസ്റ്റർ ചെയ്ത് പ്രദർശനം കാണാം.
സമയം: ഓഗസ്റ്റ് 3, വ്യാഴം വൈകുന്നേരം 7 മണിക്ക്
സ്ഥലം: കത്താറ ഡ്രാമ തീയറ്റർ

നാടോടി നൃത്ത പ്രകടനം
തിയ്യതി, സമയം: ഓഗസ്റ്റ് 4, വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക്
സ്ഥലം: പ്ലേസ് വെൻഡോം മാൾ,ഒന്നാം നില.

നോചെ മെക്സിക്കാന
തിയ്യതി, സമയം: ഓഗസ്റ്റ് 4 രാത്രി 8:30-ന്
സ്ഥലം: ദി ഓട്ട് ഹൗസ്

ടിക്കറ്റ് റിസർവേഷനുകൾക്ക് +974 4492 3111 എന്ന നമ്പറിൽ ബന്ധപ്പെടുക

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/IkqmkUPd0fhGs9abNGXONm


Latest Related News