Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഒക്ടോബർ അവസാനത്തോടെ ദോഹ,തിരുവനന്തപുരം സെക്റ്ററിൽ ആഴ്ചയിൽ നാല് അധിക സർവീസുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്സ്

August 17, 2023

August 17, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ :യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ദോഹ-തിരുവനന്തപുരം സെക്ടറിൽ  എയർ ഇന്ത്യ എക്സ്പ്രസ്സ് ആഴ്ചയിൽ നാല് നാല് നോൺ-സ്റ്റോപ്പ് സർവീസുകൾ ഏർപ്പെടുത്തുന്നു.ശൈത്യകാല ഷെഡ്യൂളിൽ ഉൾപെടുത്തിയാണ് അധിക സർവീസുകൾ ഏർപ്പെടുത്തുന്നതെന്ന് എയർ ഇന്ത്യ എക്സ്പ്രസ് വൃത്തങ്ങൾ അറിയിച്ചു.

ഒക്ടോബർ 29 മുതലായിരിക്കും പുതിയ സർവീസുകൾ ഉണ്ടാവുക.ദോഹയിൽ നിന്ന് ചൊവ്വ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിൽ തിരുവനന്തപുരത്തേക്കും ചൊവ്വ, വ്യാഴം, വെള്ളി, ഞായർ ദിവസങ്ങളിൽ തിരുവനന്തപുരത്ത് നിന്ന് ദോഹയിലേക്കും അധിക സർവീസുകൾ ഉണ്ടാകും.
അതേസമയം,വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്ക് സർവീസ് നടത്തുന്ന എയർഇന്ത്യ എക്സ്പ്രസ്സ് വിമാനങ്ങൾ അനിശ്ചിതമായി വൈകുന്നത് തുടരുകയാണ്.ഷാർജയിൽ നിന്ന് കണ്ണൂരിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം പതിമൂന്ന് മണിക്കൂറിലേറെ വൈകി. ഇന്നലെ വൈകീട്ട് ആറരയോടെ പുറപ്പെടേണ്ട വിമാനം കാലത്ത് എട്ട് മണിയോടെയാണ് യാത്ര തിരിച്ചത്. മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വം ഇരുന്നൂറോളം യാത്രക്കാരെയാണ് ദുരിതത്തിലാക്കിയത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/BrKVB5Ii85n26onvJMSO7R


Latest Related News