Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
യുഎഇയില്‍ ഇനിമുതല്‍ കുട്ടികളുടെ വാഹനയാത്രയ്ക്ക് ചൈല്‍ഡ് സീറ്റ് നിര്‍ബന്ധമാക്കി

November 08, 2023

News_Qatar_Malayalam

November 08, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: യുഎഇയില്‍ ചെറിയ കുട്ടികളുടെ വാഹനയാത്രയ്ക്ക് ചൈല്‍ഡ് സീറ്റുകള്‍ ദുബായ് പോലീസ് നിര്‍ബന്ധമാക്കി. വാഹനയാത്രയില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇത് സംബന്ധിച്ച് മാതാപിതാക്കളെ ബോധവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി ചൈല്‍ഡ് സീറ്റുകളും ട്രാഫിക് പോലീസ് വിതരണം ചെയ്തു. 

പത്ത് വയസ്സില്‍ താഴെയോ 145 സെന്റി മീറ്ററില്‍ താഴെ ഉയരമോ ഉള്ള കുട്ടികളെ മുന്‍സീറ്റില്‍ ഇരുത്തി യാത്രചെയ്യിക്കരുത്. കുട്ടികളെ മുന്‍സീറ്റില്‍ ഇരുത്തുകയോ പിടിച്ചുനിര്‍ത്തുകയോ ചെയ്യുന്നത് അപകടകരവും നിയമവിരുദ്ധവുമാണ്. ഇത് കുട്ടികളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ദുബായ് ട്രാഫിക് പോലീസ് ഡയറക്ടര്‍ മേജര്‍ ജനറല്‍ സെയ്ഫ് മുഹൈര്‍ അല്‍ മസ്റൂയി മുന്നറിയിപ്പ് നല്‍കി. നിയമലംഘനത്തിന് 400 ദിര്‍ഹം പിഴയും ചുമത്തും.  

'കുട്ടികളുടെ ഇരിപ്പിടം: സുരക്ഷയും സമാധാനവും' എന്ന പേരില്‍ വ്യത്യസ്തമായ ബോധവത്കരണ പരിപാടിയും ട്രാഫിക് പോലീസ് ആരംഭിച്ചിട്ടുണ്ട്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CqJci12yE9VL8MZgKZYvGm
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News