Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറില്‍ പുതിയ റിയല്‍ എസ്റ്റേറ്റ് നിയമം പ്രാബല്യത്തില്‍

April 06, 2024

news_malayalam_new_real_estate_law_in_qatar

April 06, 2024

ന്യൂസ്‌റൂം ബ്യൂറോ

ദോഹ: ഖത്തറില്‍ റിയല്‍ എസ്‌റ്റേറ്റ് രജിസ്‌ട്രേഷന്‍ നിയന്ത്രിക്കുന്ന പുതിയ നിയമം പുറപ്പെടുവിച്ചു. വ്യാഴാഴ്ച ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയാണ് പുതിയ നിയമം പുറപ്പെടുവിച്ചത്. രജിസ്‌ട്രേഷനായി ഇലക്ട്രോണിക് സംവിധാനവും അവതരിപ്പിച്ചു. പുതിയ നിയമം പൊതു സേവനങ്ങളിലെ ഗുണപരമായ കുതിപ്പിനെ പ്രതിനിധീകരിക്കുന്നതാണെന്ന് നീതിന്യായ മന്ത്രാലയം വ്യക്തമാക്കി. 

ഏറ്റവും പുതിയ സാങ്കേതിക രീതികളിലൂടെ റിയല്‍ എസ്റ്റേറ്റ് രജിസ്‌ട്രേഷന്‍ സേവനങ്ങളിലേക്കുള്ള പൗരന്മാരുടെ പ്രവേശനം സുഗമമാക്കുന്നത് ലക്ഷ്യമിട്ടാണ് നടപടി. ഖത്തര്‍ വിഷന്‍ 2030-ന്റെ ഭാഗമായാണ് തീരുമാനം. 

60 വര്‍ഷമായി രാജ്യത്ത് നിലവിലുള്ള നിയമത്തിന് പകരമായി, 55 ആര്‍ട്ടിക്കിളുകളിലായാണ് ഭേദഗതികളോടെ പുതിയ നിയമത്തിന്റെ വ്യവസ്ഥകള്‍ രൂപപ്പെടുത്തിയത്. റിയല്‍ എസ്റ്റേറ്റ് രജിസ്‌ട്രേഷന്‍ സേവനങ്ങള്‍, റെക്കോര്‍ഡ് സൂക്ഷിക്കല്‍, രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട സൂചികകള്‍, രജിസ്റ്റര്‍ ചെയ്യാത്ത വസ്തുവകകളുടെ രജിസ്‌ട്രേഷനായി താല്‍പ്പര്യമുള്ള കക്ഷികള്‍ സമര്‍പ്പിച്ച അപേക്ഷകളുടെ തീര്‍പ്പ്, അതില്‍ ഉന്നയിക്കുന്ന എതിര്‍പ്പുകള്‍, രജിസ്റ്റര്‍ ചെയ്യാത്ത വസ്തുക്കളുടെ ഉടമസ്ഥാവകാശം തീര്‍പ്പുകല്‍പ്പിക്കല്‍ എന്നിവ സേവനത്തില്‍ ഉള്‍പ്പെടുന്നു. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News