Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറില്‍ ഒരു മുസ്ലിം പള്ളി കൂടി ഔഖാഫ് മന്ത്രാലയം തുറന്നു

March 31, 2024

news_malayalam_awqaf_ministry_updates

March 31, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിലെ ബു സിദ്രയിൽ ഔഖാഫ് ഇസ്ലാമിക മന്ത്രാലയം പുതിയ പള്ളി തുറന്നു. മുഹമ്മദ് മുസാദ് അൽ-ഗവാസ് അൽ-മറി എന്ന പേരിലാണ് പുതിയ പള്ളി തുറന്നത്. 2,667 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള പള്ളിയിൽ 270 സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ആരാധന നടത്താന്‍ സൗകര്യമുണ്ടായിരിക്കും. ഇമാമിനും മുഅദിനും താമസ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഒരേസമയം 1397 വിശ്വാസികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന പ്രാര്‍ത്ഥനാ ഹാളും 40 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വനിതാ ഹാളും മസ്ജിദിലുണ്ട്. 

രാജ്യത്തെ മസ്ജിദുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള മന്ത്രാലയത്തിന്റെ ചട്ടകൂടിലാണ് പുതിയ പള്ളി തുറന്നത്. മസ്ജിദിൽ ധാരാളം പൊതു പാർക്കിംഗ് സ്ഥലങ്ങൾക്ക് പുറമേ വിശാലമായ വുളു സ്ഥലവും സജ്ജീകരിച്ചിട്ടുണ്ട്. വികലാംഗർക്കും ഇവിടെ സൗകര്യമൊരുക്കിയിട്ടുണ്ട്. ഔഖാഫ്, ഇസ്ലാമിക് അഫയേഴ്‌സ് മന്ത്രാലയത്തിൻ്റെ വെബ്‌സൈറ്റിൽ, രാജ്യത്തെ എല്ലാ നഗരങ്ങളിലെയും പള്ളികളുടെ ലൊക്കേഷനുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News