Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറിൽ പുതിയ മിലിട്ടറി മെഡിക്കൽ സിറ്റി ഹോസ്പിറ്റൽ ഉദ്ഘാടനം ചെയ്‌തു 

February 01, 2024

news_malayalam_development_updates_in_qatar

February 01, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ പുതിയ മിലിട്ടറി മെഡിക്കൽ സിറ്റി ആശുപത്രി തുറന്നു. ആഭ്യന്തര സഹമന്ത്രി ഷെയ്ഖ് അബ്ദുൽ അസീസ് ബിൻ ഫൈസൽ അൽതാനിയാണ് ഉദ്ഘാടനം ചെയ്‌തത്‌. 

ഖത്തർ സായുധ സേനയിലെ അംഗങ്ങൾക്കും രാജ്യത്തെ സൈനിക, സുരക്ഷാ അധികാരികൾക്കും അവരുടെ കുടുംബങ്ങൾക്കും ഏറ്റവും മികച്ച വൈദ്യസഹായം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ആശുപത്രി ആരംഭിച്ചത്. ഔട്ട്‌പേഷ്യൻ്റ് ക്ലിനിക്കുകൾക്കുള്ള കെട്ടിടം, ഇൻ്റഗ്രേറ്റഡ് എമർജൻസി കെട്ടിടം, 10 ഓപ്പറേറ്റിംഗ് റൂമുകൾ, 36 തീവ്രപരിചരണ മുറികൾ, 400 രോഗികളുടെ മുറികൾ, ഒരു പുനരധിവാസ കേന്ദ്രം, ആംബുലൻസ് ഹെലികോപ്റ്ററുകൾക്കുള്ള ലാൻഡിംഗ് ഏരിയ എന്നിവയും ആശുപത്രിയിലുണ്ട്. 

ഉപപ്രധാനമന്ത്രിയും പ്രതിരോധ കാര്യ സഹമന്ത്രിയുമായ ഡോ. ഖാലിദ് ബിൻ മുഹമ്മദ് അൽ അത്തിയ, പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരി, ഖത്തർ സായുധസേനാ ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനൻ്റ് ജനറൽ (പൈലറ്റ്) സലേം ബിൻ ഹമദ് ബിൻ അഖീൽ അൽ നബിത്, ഖത്തറിലെ ഫെഡറൽ റിപ്പബ്ലിക് ഓഫ് ജർമനിയുടെ അംബാസഡർ ലോതർ ഫ്രീഷ്‌ലാഡർ, മറ്റ് നിരവധി മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News