Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
ദുബായില്‍ മാധ്യമങ്ങൾക്കായി പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു

December 19, 2023

Qatar_News_Malayalam

December 19, 2023

ന്യൂസ്‌റൂം ബ്യുറോ

യുഎഇ: ദുബായില്‍ പ്രിന്റ്, ഇലക്ട്രോണിക് മാധ്യമങ്ങളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിന് പുതിയ ഫെഡറല്‍ നിയമം പുറത്തിറക്കി. മാധ്യമപ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് ഉത്തരവ്. മാധ്യമങ്ങളിലെ ഉള്ളടക്കം, പ്രസിദ്ധീകരണം, പ്രക്ഷേപണം, വിതരണം എന്നിവയെല്ലാം പ്രതിപാദിക്കുന്നതാണ് പുതിയ നിയമം. യുഎഇയില്‍ മാധ്യമപ്രവര്‍ത്തനം നടത്തുന്ന വ്യക്തികള്‍ക്കും മാധ്യമ സ്ഥാപനങ്ങള്‍ക്കും പുതിയ നിയമ വ്യവസ്ഥകള്‍ ബാധകമാണ്. 

യുഎഇയുടെ വിദേശ ബന്ധങ്ങളെ പ്രതികൂലമായി ബാധിക്കുന്നവ മാധ്യമ ഉള്ളടക്കങ്ങളില്‍ നിന്ന് ഒഴിവാക്കണം, സമൂഹത്തിന്റെ സംസ്‌കാരത്തേയും നാഗരികതയേയും ദേശീയ മൂല്യങ്ങളേയും ബഹുമാനിക്കണം, എല്ലാ മത വിശ്വാസങ്ങളേയും ബഹുമാനിക്കണം, വിശ്വാസങ്ങള്‍ വ്രണപ്പെടുത്താന്‍ പാടില്ല, രാജ്യത്തെ ഭരണസംവിധാനങ്ങള്‍, ഔദ്യോഗിക ചിഹ്നങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവയെ ബഹുമാനിക്കണം, സ്വകാര്യതാ നിയമങ്ങളേയും വ്യക്തികളുടെ സ്വകാര്യ ജീവിതത്തേയും ബാധിക്കുന്ന ഉള്ളടക്കങ്ങള്‍ ഒഴിവാക്കണം, തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വാര്‍ത്തകള്‍, കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്ന കാര്യങ്ങള്‍ എന്നിവ പ്രചരിപ്പിക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യരുത് തുടങ്ങിയവയാണ് പുതിയ നിയമത്തിലെ പ്രധാന വ്യവസ്ഥകള്‍. 

രാജ്യത്തെ അംഗീകൃത മാധ്യമപ്രവര്‍ത്തകരും സ്ഥാപനങ്ങളും സ്വതന്ത്ര മാധ്യമപ്രവര്‍ത്തകരും മാധ്യമ സ്ഥാപനങ്ങളും മീഡിയ കൗണ്‍സിലിന്റെ മേല്‍നോട്ടത്തിലായിരിക്കും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News