Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
അക്ബർ അൽ ബേക്കർ പടിയിറങ്ങുന്നു,എഞ്ചിനിയർ ബദർ മുഹമ്മദ് അൽ മീർ ഖത്തർ എയർവെയ്സിന്റെ പുതിയ മേധാവി 

October 24, 2023

news_malayalam_new_qatar_airways_ceo

October 24, 2023

അൻവർ പാലേരി 

ദോഹ : ഖത്തറിന്റെ ദേശീയ വിമാനക്കമ്പനിയായ ഖത്തർ എയർവെയ്സിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ(സി.ഇ.ഒ)ആയി എഞ്ചിനിയർ ബദർ മുഹമ്മദ് അൽ മീർ നിയമിതനായി.27 വർഷത്തെ മികച്ച സേവനത്തിന് ശേഷം അക്ബർ അൽ ബേക്കർ പദവി ഒഴിയുന്ന സാഹചര്യത്തിലാണ് ബദർ മുഹമ്മദ് അൽ മീറിനെ പുതിയ സി.ഇ.ഒ ആയി പ്രഖ്യാപിച്ചത്.നവംബർ 5  ന് അക്ബർ അൽ ബേക്കറിന്റെ സേവന കാലയളവ് അവസാനിക്കും.

അൽ ബേക്കറിന്റെ നേതൃത്വത്തിൽ, ഖത്തർ എയർവേയ്‌സ് ആഗോളതലത്തിൽ ഏറ്റവും പ്രശസ്തവും വിശ്വസനീയവുമായ ആഗോള ബ്രാൻഡുകളിലൊന്നായി വളർന്നിരുന്നു. ഉപഭോക്തൃ സേവന നിലവാരത്തിലും വ്യോമയാന മേഖലയിൽ ഖത്തർ എയർവെയ്സ് കൈവരിച്ച നേട്ടങ്ങൾ പ്രശംസനീയമാണ്.പ്രത്യേകിച്ച്,ഗൾഫ് മേഖലയിലെ മറ്റ് വിമാനക്കമ്പനികളിൽ നിന്ന് വ്യത്യസ്തമായി ആഗോള തലത്തിൽ ഖത്തർ എയർവെയ്സ് നേടിയെടുത്ത വിശ്വസനീയതയും അസൂയാർഹമായ വളർച്ചയും പലർക്കും അസ്വസ്ഥതയുണ്ടാക്കിയിരുന്നു.

1997 ലാണ് പിതൃ അമീര്‍ ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനി  ഖത്തര്‍ എയര്‍വേയ്‌സിന്റെ സിഇഒ ആയി അല്‍ബേക്കറിനെ നിയമിച്ചത്. 4 വിമാനങ്ങള്‍ മാത്രമായി തുടങ്ങിയ ഖത്തര്‍ എയര്‍വേയ്‌സ് അല്‍ബേക്കറിന്റെ കർക്കശമായ തീരുമാനങ്ങൾക്കും ദീർഘദൃഷ്ടിയോടെയുള്ള കാഴ്ചപ്പാടുകൾക്കുമൊപ്പം  വ്യോമയാന മേഖലയിലെ സുപ്രധാന എയര്‍ലൈന്‍ ആയി ലോകം മുഴുവൻ ചിറക് വിരിക്കുകയായിരുന്നു.

അതേസമയം,പുതിയ സി.ഇ.ഒ സ്ഥാനമേൽക്കുന്നതോടെ എന്തൊക്കെ ഭരണപരിഷ്കാരങ്ങളായിരിക്കും കമ്പനിയിൽ ഉണ്ടാവുകയെന്ന് ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ് മലയാളികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് ഇന്ത്യക്കാരായ ജീവനക്കാർ.ഇന്ത്യയിൽ ജനിച്ചു വളരുകയും പഠനം നടത്തുകയും ചെയ്ത അക്ബർ അൽ ബേക്കർ ഇന്ത്യയുമായി എക്കാലവും വളരെ അടുത്ത ബന്ധം പുലർത്തിയിരുന്നു.

ഖത്തര്‍ ടൂറിസം ചെയര്‍മാന്‍ സ്ഥാനത്തും ഇനി അക്ബർ അൽ ബേക്കർ ഉണ്ടാവില്ല. അല്‍ബേക്കറിനെ മാറ്റി പുതിയ സാദ് ബിന്‍ അലി അല്‍ ഖര്‍ജിയെ  ഖത്തര്‍ ടൂറിസത്തിന്റെ പുതിയ ചെയർമാനായി നിയമിച്ചതായി ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News