Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
പേൾ ഖത്തറിന് പുതിയ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി 

January 11, 2024

news_malayalam_new_app_updates

January 11, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: പേൾ ഖത്തറിന് മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയതായി യുണൈറ്റഡ് ഡെവലപ്‌മെന്റ് കമ്പനി (യുഡിസി) പ്രഖ്യാപിച്ചു. സന്ദർശകർക്ക് സൗകര്യവും കണക്റ്റിവിറ്റിയും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് "പേൾ ഐലൻഡ് മൊബൈൽ ആപ്പ്" ആരംഭിച്ചത്. പേൾ ഖത്തറിലെ ബീച്ചുകൾ, പൊതു സൗകര്യങ്ങൾ, ഷോപ്പിംഗ് ഔട്ട്‌ലെറ്റുകൾ, റസ്റ്റോറന്റുകൾ, വിനോദ വേദികൾ തുടങ്ങിയ സ്ഥലങ്ങളിൽ എത്തിച്ചേരാൻ ആപ്പ് ഉപകാരപ്പെടും. 

പേൾ ഖത്തറിലെ  ഏറ്റവും പുതിയ ഇവന്റുകൾ, അറിയിപ്പുകൾ, കമ്മ്യൂണിറ്റി വാർത്തകൾ എന്നിവയെക്കുറിച്ചുള്ള തത്സമയ അപ്‌ഡേറ്റുകൾ ലഭിക്കുന്നതിനും,  ബില്ലുകളും പേയ്‌മെന്റുകളും ഉൾപ്പടെയുള്ള സേവനങ്ങൾ എളുപ്പത്തിൽ നിയന്ത്രിക്കാനും ആപ്പിലൂടെ സാധിക്കും. 24x7 ഹെൽപ് ലൈൻ നമ്പറും ആപ്പിൽ ലഭ്യമാണ്. അടിയന്തര ഘട്ടങ്ങളിൽ പൊലീസ് സ്റ്റേഷനിലേക്കോ, ആശുപത്രികളിലേക്കോ, ഇത്തിസാൽ ഹെൽപ് ലൈനിലേക്കോ ബന്ധപ്പെടാനുള്ള സൗകര്യവും ആപ്പിലുണ്ട്. പേൾ ഐലൻഡ് മൊബൈൽ ആപ്ലിക്കേഷൻ ആപ്പ് സ്റ്റോറിലും ഗൂഗിൾ പ്ലേ സ്റ്റോറിലും ഡൗൺലോഡ് ചെയ്യാം.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News