Breaking News
'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  |
ഖത്തറില്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് പൊതുഅവധി പ്രഖ്യാപിച്ചു

February 11, 2024

news_malayalam_national_sports_day_holiday_in_qatar

February 11, 2024

ന്യൂസ്‌റൂം ബ്യൂറോ

ദോഹ: ഖത്തറില്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ഫെബ്രുവരി 13 ന് പൊതു അവധി പ്രഖ്യാപിച്ചു. ഫെബ്രുവരി 13, ചൊവ്വാഴ്ച ഔദ്യോഗിക അവധിയായിരിക്കുമെന്ന് അമീരി ദിവാന്‍ അറിയിച്ചു. രാജ്യത്തെ 250 സര്‍ക്കാര്‍- സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമാണെന്നും അതോറിറ്റി അറിയിച്ചു. 

രാജ്യത്തെ പൊതു-സ്വകാര്യ മേഖലയിലെ എല്ലാവര്‍ക്കും ആസ്വദിക്കാവുന്ന പ്രവര്‍ത്തനങ്ങള്‍ കായിക ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കണമെന്നാണ് നിര്‍ദേശം. 'ദി ചോയ്‌സ് ഈസ് യുവേഴ്‌സ്' എന്നാണ് ഇത്തവണത്തെ മുദ്രാവാക്യം. വ്യായാമത്തിന്റെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടുന്നതിനും ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുന്നതുമാണ് മുദ്രാവാക്യം ലക്ഷ്യമിടുന്നതെന്ന് ഖത്തര്‍ കായിക യുവജന മന്ത്രിയും എന്‍എസ്ഡി കമ്മിറ്റി തലവനുമായ അബ്ദുള്‍ റഹ്‌മാന്‍ ബിന്‍ മുസല്ലം അല്‍ ദോസരി വ്യക്തമാക്കി. 

ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ഖത്തര്‍ സ്‌പോര്‍ട്‌സ് ഫോര്‍ ഓള്‍ ഫെഡറേഷന്റെ നേതൃത്വത്തില്‍ 683 കമ്മ്യൂണിറ്റി കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്റൂം വാട്‌സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News