Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
വയറ്റിനുള്ളിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച യാത്രക്കാരനെ ഹമദ് എയർപോർട്ട് കസ്റ്റംസ് പിടികൂടി

August 17, 2023

August 17, 2023

ന്യൂസ്‌റൂം ബ്യൂറോ 

ദോഹ: ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച യാത്രക്കാരനെ ഹമദ് എയർപോർട്ട് കസ്റ്റംസ് അധികൃതർ പിടികൂടി. 647 ഗ്രാം ഷാബുവാണ് യാത്രക്കാരന്റെ വയറ്റിൽ കണ്ടെത്തിയത്.

യാത്രക്കാരന്റെ കുടലിനകത്ത് വിദേശ വസ്തുക്കളുടെ സാന്നിധ്യം ഉണ്ടെന്ന കസ്റ്റംസ് ഇൻസ്‌പെക്ടറുടെ സംശയത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയതെന്ന് എക്‌സ് പ്ലാറ്ഫോമിലൂടെ (ട്വിറ്റർ) കസ്റ്റംസ് അധികൃതർ വ്യക്തമാക്കി.

രാജ്യത്തേക്ക് നിയമവിരുദ്ധമായ വസ്തുക്കൾ കൊണ്ടുവരുന്നതിനെതിരെ കസ്റ്റംസ് വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അത്യാധുനിക ഉപകരണങ്ങളും,  യാത്രക്കാരുടെ ശരീരഭാഷ വായിക്കാനും, കള്ളക്കടത്തുക്കാരുടെ ഏറ്റവും പുതിയ രീതികളെക്കുറിച്ച് ബോധവാന്മാരാകാനുമുള്ള പരിശീലനവും അധികൃതർ നൽകി വരുന്നുണ്ട്. 

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/BrKVB5Ii85n26onvJMSO7R


Latest Related News