Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
അബുദാബി വിമാനത്താവളം ഇനി സായിദ് ഇന്റർനാഷണൽ എയർപോർട്ട് എന്ന പേരിൽ അറിയപ്പെടും 

October 31, 2023

news_malayalam_uae_airport_updates

October 31, 2023

ന്യൂസ്‌റൂം ഡെസ്ക് 

അബുദാബി: അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിന് യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പുതിയ പേര് പ്രഖ്യാപിച്ചു. സായിദ് ഇന്റർനാഷണൽ എയർപോർട്ട് എന്നാണ് പുതിയ പേര്. അബുദാബി വിമാനത്താവളത്തിലെ പുതിയ ടെര്‍മിനല്‍ തുറക്കുന്നതിന് ഒരു ദിവസം മുമ്പാണ് പുതിയ ഉത്തരവിറക്കിയത്. 2024 ഫെബ്രുവരി 9 മുതൽ പുതിയ ഔദ്യോഗിക നാമം പ്രാബല്യത്തിൽ വരുമെന്ന് അബുദാബി മീഡിയ ഓഫീസ് അറിയിച്ചു. 

അതേസമയം, അബുദാബി വിമാനത്താവളത്തിലെ പുതിയ ടെര്‍മിനല്‍ നാളെ (നവംബര്‍ 1) മുതല്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്ന് അബുദാബി എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചിരുന്നു. ഉദ്ഘാടനത്തിന് മുന്നോടിയായി ഒക്ടോബര്‍ 31ന് ദേശീയ വിമാന കമ്പനിയായ ഇത്തിഹാദ് എയര്‍വേസ് പ്രാരംഭ സര്‍വീസ് നടത്തി. രണ്ടാഴ്ച കൊണ്ട് മൂന്ന് ഘട്ടങ്ങളിലായി എല്ലാ വിമാന സര്‍വീസുകളും ടെര്‍മിനല്‍-എയിലേക്ക് മാറും. ടെര്‍മിനലില്‍ 163 ഔട്ട്‌ലെറ്റുകളും നവംബറില്‍ പ്രവര്‍ത്തനമാരംഭിക്കും. 

7,42,000 ചതുരശ്ര മീറ്ററുള്ള ലോകത്തിലെ ഏറ്റവും വലിയ എയര്‍പോര്‍ട്ട് ടെര്‍മിനലുകളിലൊന്നായ അബുദാബി വിമാനത്താവളത്തിലെ  ടെര്‍മിനല്‍-എയില്‍ ഒരേസമയം 79 വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. മണിക്കൂറില്‍ 11,000 യാത്രക്കാരെ കൈകാര്യം ചെയ്യാനും സാധിക്കും. 138 മുറികളുള്ള ഹോട്ടലും ഓപണ്‍ എയര്‍ ലോഞ്ചും രണ്ട് ആരോഗ്യ- ബ്യൂട്ടി സ്പാകളും ഉള്‍പ്പെടുന്നതാണ് പുതിയ ടെര്‍മിനല്‍.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News