Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറിൽ ഇമെയില്‍ തട്ടിപ്പുകള്‍ക്കെതിരെ ഗതാഗത മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് 

January 20, 2024

news_malayalam_mot_updates

January 20, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറില്‍ ഇമെയില്‍ തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി ഗതാഗത മന്ത്രാലയം. നിങ്ങളുടെ പാര്‍സല്‍ ഡെലിവറിക്ക് തയ്യാറാണെന്നും, വ്യാജ ലിങ്കിലൂടെ ഡെലിവറി ചാര്‍ജുകള്‍ ക്രെഡിറ്റ് കാർഡ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡുകള്‍ വഴി 24 മണിക്കൂറിനകം അടക്കണമെന്നുമാണ് ഇമെയിലിൽ ആവശ്യപ്പെടുന്നത്. പൊതുജനങ്ങള്‍ക്ക് പാര്‍സലുകളൊന്നും മന്ത്രാലയം അയക്കുന്നില്ലെന്നും, ഇത്തരം വഞ്ചനാപരമായ ഇമെയിലുമായി ഇടപഴകരുതെന്നും മന്ത്രാലയം വ്യക്തമാക്കി.

 

“പ്രിയ ഉപഭോക്താവേ, നിങ്ങൾക്ക് ഒരു പാക്കേജ് കാത്തിരിക്കുന്നു. നിർഭാഗ്യവശാൽ, ഞങ്ങൾക്ക് ഇതുവരെ നിങ്ങളുടെ പേയ്‌മെന്റ് സ്ഥിരീകരിക്കാൻ കഴിയുന്നില്ല. അതിനാൽ ചുവടെയുള്ള ലിങ്ക് വഴി ഷിപ്പിംഗ് ഫീസായ ഖത്തർ റിയാൽ 12.99 അടക്കണം. പേയ്‌മെന്റ് പ്രക്രിയ പൂർത്തിയായി കഴിഞ്ഞാൽ, അടുത്ത ദിവസം രാവിലെ നിങ്ങൾക്ക് പാർസൽ സ്വീകരിക്കാനാകും. പേയ്‌മെന്റ് ലിങ്ക് 24 മണിക്കൂർ മാത്രമേ ലഭ്യമാകൂ. പേയ്‌മെന്റിലേക്ക് തുടരാൻ, ഇവിടെ ക്ലിക്ക് ചെയ്യുക,” മന്ത്രാലയത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കിട്ട വഞ്ചനാപരമായ ഇമെയിലിന്റെ ഉദാഹരണത്തിൽ പറയുന്നു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F 


Latest Related News