Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഗസയിൽ കുടുങ്ങിക്കിടക്കുന്ന ഖത്തറികളെ ഒഴിപ്പിക്കുന്നത് സംബന്ധിച്ച് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം 

November 26, 2023

Qatar_News_Malayalam

November 26, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഗസയിൽ കുടുങ്ങിക്കിടക്കുന്ന ഖത്തറികളുടെ മോചനത്തിന് ഖത്തർ പ്രതിനിധീകരിക്കാത്ത ഏതെങ്കിലും സംഘങ്ങളുമായോ വ്യക്തികളുമായോ ഇടപാടുകൾ നടത്തരുതെന്ന് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഈ ദുഷ്‌കരമായ മാനുഷിക സാഹചര്യം തെറ്റായ രീതിയിൽ പ്രയോജനപ്പെടുത്താൻ ചിലർ ശ്രമിക്കുന്നുവെന്നും, ഗസ മുനമ്പിൽ നിന്ന് ഖത്തറികളെ ഒഴിപ്പിക്കുന്നതിനുള്ള എല്ലാ നടപടിക്രമങ്ങളും പൂർണ്ണമായും സൗജന്യമാണെന്നും മന്ത്രാലയം പറഞ്ഞു. ഖത്തർ അധികാരപ്പെടുത്തിയതായി അവകാശപ്പെടുന്ന ഏതെങ്കിലും സ്ഥാപനങ്ങളോ ​​വ്യക്തികളോ ശ്രദ്ധയിൽ പെട്ടാൽ​​അവർക്കെതിരെ ഉചിതമായ നിയമനടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. 

تنبيه من وزارة الخارجية بشأن إجلاء حملة الإقامة القطرية من غزة #الخارجية_القطرية pic.twitter.com/SceVLxGfY6

— الخارجية القطرية (@MofaQatar_AR) November 25, 2023

 

ഗസയിൽ നിന്നുള്ള ഖത്തറികളുടെ ഒഴിപ്പിക്കൽ പ്രക്രിയയ്ക്ക്, പാസ്‌പോർട്ടിന്റെ പകർപ്പ്, ഐഡി കാർഡിന്റെ പകർപ്പ് (സാധുവായത്), ഖത്തറിലെ ഒരു കുടുംബാംഗത്തെ ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, ഗസയിൽ കുടുങ്ങിക്കിടക്കുന്നവരെ ബന്ധപ്പെടാനുള്ള ഫോൺ നമ്പർ എന്നീ രേഖകളെല്ലാം mofa.evreq@mofa.gov.qa എന്ന ഇ-മെയിലിലേക്ക് അയയ്‌ക്കേണ്ടതുണ്ടെന്നും അധികൃതർ പറഞ്ഞു.

അതേസമയം, ഗസയിൽ നിന്ന് 13 ഇസ്രായേലി ബന്ദികളെ മോചിപ്പിക്കുന്നതിന് പകരമായി 39 പലസ്തീൻ സ്ത്രീകളെയും കുട്ടികളെയും ഇന്ന് (ഞായർ) രാത്രി ഇസ്രായേൽ ജയിലുകളിൽ നിന്ന് മോചിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഡോ മജീദ് ബിൻ മുഹമ്മദ് അൽ അൻസാരി അറിയിച്ചു. കൂടാതെ മാനുഷിക വെടിനിർത്തൽ കരാറിന് പുറത്തുള്ള 7 സിവിലിയൻമാരെയും ഇന്ന് മോചിപ്പിക്കും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News