Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
ദുബായില്‍ 'നോള്‍' ട്രാവല്‍ കാര്‍ഡിന്റെ മിനിമം ടോപ്- അപ് നിരക്ക് വര്‍ധിപ്പിച്ചു

January 06, 2024

news_malayalam_new_rules_in_uae

January 06, 2024

ന്യൂസ്‌റൂം ഡെസ്ക്

ദുബായ്: ദുബായില്‍ nol കാര്‍ഡിന്റെ മിനിമം ടോപ്- അപ് നിരക്ക് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) വര്‍ധിപ്പിച്ചു. ട്രാവല്‍ കാര്‍ഡിനുള്ള ഏറ്റവും കുറഞ്ഞ ടോപ്- അപ് നിരക്ക് 20 ദിര്‍ഹമായിരിക്കുമെന്ന് ആര്‍ടിഎ അറിയിച്ചു. ജനുവരി 15 മുതല്‍ പുതുക്കിയ നിരക്ക് നിലവില്‍ വരുമെന്നും അധികൃതര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യക്തമാക്കി. 

നിലവില്‍ nol കാര്‍ഡുകള്‍ക്ക് അഞ്ച് ദിര്‍ഹമാണ് മിനിമം ടോപ്- അപ് നിരക്ക് ഈടാക്കുന്നത്. അതേസമയം മെട്രോ ട്രാന്‍സിറ്റ് നെറ്റ്‌വര്‍ക്കില്‍ ഒരു റൗണ്ട് ട്രിപ്പ് കവര്‍ ചെയ്യുന്നതിന് കാര്‍ഡില്‍ 15 ദിര്‍ഹം ബാലന്‍സ് ഉണ്ടായിരിക്കണം. ടാക്‌സി നിരക്കുകള്‍, പാര്‍ക്കിംഗ്, ദുബായ് പബ്ലിക് പാര്‍ക്കിലേക്കുള്ള പ്രവേശനം, ഇത്തിഹാദ് മ്യൂസിയം, ഷോപ്പുകള്‍, റസ്റ്റോറന്റുകള്‍, സ്‌റ്റോറുകള്‍ എന്നിവയ്ക്കും നോള്‍ കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ കഴിയും. ആര്‍ടിഎയുടെ ടിക്കറ്റ് വെന്‍ഡിംഗ് മെഷീനുകള്‍, സോളാര്‍ ടോപ്- അപ് മെഷീനുകള്‍, നോള്‍ പേ ആപ്പ് എന്നിവയിലൂടെയാണ് കാര്‍ഡുകള്‍ ടോപ്- അപ് ചെയ്യേണ്ടത്. ദുബായ് മെട്രോ, ബസുകള്‍, ട്രാമുകള്‍, വാട്ടര്‍ സര്‍വീസുകള്‍ തുടങ്ങിയ പൊതുഗതാഗത സംവിധാനങ്ങളില്‍ പണം നല്‍കുന്നതിന് പകരമായാണ് പ്രീപെയ്ഡ് സ്മാര്‍ട്ട് കാര്‍ഡായ നോള്‍ കാര്‍ഡുകള്‍ ഉപയോഗിക്കുന്നത്.

കാര്‍ഡ് ഉടമകള്‍ക്കായി ലോയല്‍റ്റി, റിവാര്‍ഡ് പ്രോഗ്രാമായ നോള്‍ പ്ലസും ലഭ്യമാണ്. കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ യാത്രക്കാര്‍ക്ക് പോയിന്റുകളും പ്രത്യേക റിവാര്‍ഡുകളും ലഭിക്കുന്നതാണ് നോള്‍ പ്ലസ് സംവിധാനം. ഇതിലൂടെ ലഭിക്കുന്ന പോയിന്റുകള്‍ ടോപ്- അപ്പിലും ഷോപ്പുകളിലും ഉപയോഗിക്കാനും കഴിയും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F 


Latest Related News