Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തര്‍ എഎഫ്‌സി ഏഷ്യന്‍കപ്പ്: ദോഹ മെട്രോയുടെ റെഡ് ലൈന്‍ കോച്ചുകളുടെ എണ്ണം കൂട്ടും

January 10, 2024

news_malayalam_metro_updates_in_qatar

January 10, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറില്‍ എഎഫ്‌സി ഏഷ്യന്‍ കപ്പിന്റെ ഭാഗമായി ദോഹ മെട്രോയുടെ റെഡ് ലൈന്‍ കോച്ചുകളുടെ എണ്ണം കൂട്ടുന്നു. റെഡ് ലൈനില്‍ ആറ് കോച്ചുകള്‍ വിന്യസിച്ച് യാത്രക്കാരുടെ ശേഷി 1120 ആയി ഉയര്‍ത്തും. ടൂര്‍ണമെന്റിന്റെ കാലയളവില്‍ (ജനുവരി 12- ഫെബ്രുവരി 10) ദോഹ മെട്രോയുടെ മൂന്ന് ലൈനുകളിലും ട്രെയിനുകള്‍ക്കിടയിലെ ഇടവേള (ഹെഡ്‌വേ) മൂന്ന് മിനിറ്റായും കുറയ്ക്കും. 

അതേസമയം ടൂര്‍ണമെന്റ് കാലയളവില്‍, ദോഹ മെട്രോ, ലുസൈല്‍ ട്രാം സര്‍വീസുകളുടെ സമയക്രമത്തില്‍ മാറ്റമുണ്ടാകില്ല. സര്‍വീസുകള്‍ സാധാരണ ടൈംടേബിള്‍ അനുസരിച്ച് പ്രവര്‍ത്തിക്കും. എന്നാല്‍ ടൂര്‍ണമെന്റിന്റെ കിക്കോഫ് ദിവസമായ വെള്ളിയാഴ്ചത്തെ ( ജനുവരി 12) സര്‍വീസുകള്‍ക്ക് മാറ്റമുണ്ട്. അന്നേദിവസം ഉച്ചയ്ക്ക് 2 മണിക്ക് പകരം 12 മണിമുതല്‍ ദോഹ മെട്രോയുടെ സര്‍വീസുകള്‍ ആരംഭിക്കും. തുടര്‍ന്ന് മത്സരങ്ങള്‍ നടക്കുന്ന വെള്ളിയാഴ്ചകളില്‍ ( ജനുവരി 19, ഫെബ്രുവരി 2) ഉച്ചയ്ക്ക് 2 മണിക്ക് പകരം രാവിലെ 10 മണിമുതലും മെട്രോ സര്‍വീസുകള്‍ പ്രവര്‍ത്തിക്കും. 

സ്റ്റേഡിയങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള മെട്രോ സ്‌റ്റേഷനുകളില്‍ തിരക്ക് ഒഴിവാക്കുന്നതിനായി കൂടുതല്‍ സ്‌കാനറുകള്‍ സ്ഥാപിക്കും. ട്രെയിനുകളുടെ സമയക്രമം ഉള്‍പ്പെടെയുള്ള കൂടുതല്‍ സേവനങ്ങള്‍ക്കായി 'സ്റ്റേഡിയം ബൈ മെട്രോ' എന്ന പേരില്‍ ഡിജിറ്റല്‍ ഗൈഡും ഖത്തര്‍ റെയില്‍ വികസിപ്പിച്ചിട്ടുണ്ട്. ഗൈഡിലൂടെ സ്റ്റേഡിയങ്ങളിലേക്കുള്ള ആരാധകരുടെ കണക്ടിവിറ്റി ലക്ഷ്യമിട്ടാണിത്. അന്വേഷണങ്ങള്‍ക്കായി 105 എന്ന നമ്പറില്‍ ബന്ധപ്പെടാമെന്നും ഖത്തര്‍ റെയില്‍ അധികൃതര്‍ അറിയിച്ചു. 

ആരാധകര്‍ക്കായി എല്ലാ സ്റ്റേഷനുകളിലും സൗജന്യ വൈഫൈയും ലഭ്യമാക്കും. മിനി മാര്‍ട്ടുകള്‍, ഭക്ഷണ- പാനീയ സംവിധാനങ്ങള്‍, ഫാര്‍മസികള്‍, സ്‌പോര്‍ട്‌സ് സ്‌റ്റോറുകള്‍ ഉള്‍പ്പെടെയുള്ളവയും ഒരുക്കും. ആരാധകര്‍ക്ക് തടസ്സമില്ലാത്ത സേവനങ്ങള്‍ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ഖത്തര്‍ റെയില്‍ സര്‍വീസ് ഡെലിവറി ചീഫ് അബ്ദുല്ല സെയ്ഫ് അല്‍ സുലൈത്തി പറഞ്ഞു. ഭിന്നശേഷിക്കാരായ യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കുന്നതിനായി സ്റ്റേഷനുകളിലും ട്രെയിനുകളിലും പരിശീലനം ലഭിച്ച ജീവനക്കാരെയും നിയോഗിക്കുമെന്ന് ഖത്തര്‍ റെയില്‍ അറിയിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News