Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ലയണല്‍ മെസിയുടെ ഖത്തര്‍ ലോകകപ്പ് ജഴ്‌സികള്‍ ലേലത്തിന്

November 21, 2023

Qatar_News_Malayalam

November 21, 2023

ന്യൂസ്‌റൂം ബ്യുറോ

ബാര്‍സലോണ: കഴിഞ്ഞ വര്‍ഷം ഖത്തറില്‍ നടന്ന ലോകകപ്പില്‍ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി ധരിച്ച ജഴ്‌സികള്‍ ലേലത്തില്‍ വില്‍ക്കുന്നു. മെസി ലോകകപ്പിലെ ഫൈനല്‍ മത്സരത്തില്‍ ധരിച്ചത് ഉള്‍പ്പെടെയുള്ള ആറ് ജഴ്‌സികളാണ് ലേലത്തിലുള്ളത്. ബാഴ്‌സിലോണയില്‍ അപൂര്‍വ്വ രോഗം ബാധിച്ച കുട്ടികളെ ചികിത്സിക്കുന്ന ആശുപത്രിക്ക് ഫണ്ട് സമാഹരിക്കുന്നതിന്റെ ഭാഗമായി സോത്തേബി എന്ന ലേല കമ്പനിയാണ് ലേലം സംഘടിപ്പിക്കുന്നത്. കമ്പനിയുടെ വെബ്‌സൈറ്റില്‍ നവംബര്‍ 30 മുതല്‍ ഡിസംബര്‍ 14 വരെ ലേലത്തില്‍ പങ്കെടുക്കാം.

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Leo Messi (@leomessi)

 

ലേല വിവരങ്ങള്‍ മെസി തന്റെ ഇന്‍സ്റ്റഗ്രാം പേജിലും പങ്കുവെച്ചിട്ടുണ്ട്. ലേലം ചെയ്തുകിട്ടുന്ന തുകയിലൊരു പങ്ക് ബാഴ്‌സിലോണയിലെ സാന്റ് യോവാന്‍ ദേ ദ്യൂ ചില്‍ഡ്രന്‍സ് ആശുപത്രിയിലെ അപൂര്‍വ്വ രോഗം ബാധിച്ച കുട്ടികളുടെ ചികിത്സയ്ക്ക് വേണ്ടി ആശുപത്രിയുടെ യൂനികാസ് പ്രോജക്ടിന് നല്‍കുമെന്നും താരം ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു.

ഖത്തര്‍ ലോകകപ്പില്‍ സൗദി അറേബ്യ, മെക്‌സിക്കോ, ഓസ്‌ട്രേലിയ, നെതര്‍ലാന്റ്‌സ്, ക്രൊയേഷ്യ, ഫ്രാന്‍സ് ടീമുകള്‍ക്കെതിരായ മത്സരങ്ങളില്‍ മെസി അണിഞ്ഞ ജഴ്‌സികളാണ് ലേലത്തിനുള്ളത്. പത്തു ദശലക്ഷം ഡോളറാണ് ജഴ്‌സികള്‍ക്കുള്ള അടിസ്ഥാന വില.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News