Breaking News
മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ കെഎംസിസി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി തുക കൈമാറി | ഖത്തറിലെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ ഇനി പൂർണമായും ഡിജിറ്റൽ,നിയമം പ്രാബല്യത്തിൽ വന്നു | പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു |
ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്കൂൾ പുതിയ റേഡിയോ പ്രക്ഷേപണം ആരംഭിച്ചു 

April 27, 2024

news_malayalam_schools_updates_in_qatar

April 27, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിലെ എം.ഇ.എസ് ഇന്ത്യൻ സ്കൂൾ പുതിയ റേഡിയോ സ്റ്റേഷൻ ആരംഭിച്ചു. 19.74 FM എന്ന പേരിലാണ് റേഡിയോ സ്റ്റേഷൻ ആരംഭിച്ചത്. വിവരങ്ങൾ പങ്കിടുക, വിദ്യാർത്ഥികൾക്കിടയിൽ സർഗ്ഗാത്മകത വളർത്തിയെടുക്കുക, കൂടുതൽ ശക്തമാക്കുക, സ്കൂളിനുള്ളിലെ സാമുദായിക ബോധം ശക്തപ്പെടുത്തുക, തുടങ്ങിയവ ലക്ഷ്യമിട്ടാണ് തീരുമാനം. സ്‌കൂളിൻ്റെ സുവർണ ജൂബിലി വാർഷികാഘോഷത്തോടനുബന്ധിച്ചാണ് പ്രഖ്യാപനമുണ്ടായത്. 

സ്കൂളിന്റെ ഹെഡ് പ്രിഫെക്‌റ്റ് മാസ്റ്റർ ആര്യൻ ഉണ്ണികൃഷ്ണൻ്റെ സ്വാഗത പ്രസംഗത്തോടെയാണ് ലോഞ്ച്-പ്രോഗ്രാം ആരംഭിച്ചത്. 'ദി ആർജെ' മത്സരത്തിലെ ഫൈനലിസ്റ്റുകളെയും പരിപാടിയിൽ ആദരിച്ചു. റേഡിയോയുടെ ലോഗോ പ്രകാശനവും നടന്നു. ക്യുഎഫ്എം റേഡിയോ നെറ്റ്‌വർക്കിന്റേയും VOK കമ്മ്യൂണിക്കേഷന്സിന്റെ സഹസ്ഥാപകനും സിഇഒയുമായ അൻവർ ഹുസൈൻ മുഖ്യാതിഥിയായി പങ്കെടുത്തു.. യുവാക്കൾക്കിടയിൽ റേഡിയോ  ഉണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ചും, സാധ്യതകളെ കുറിച്ചും അദ്ദേഹം സംസാരിച്ചു. 

ഖത്തറിലെ പ്രശസ്ത റേഡിയോ സ്റ്റേഷനായ റേഡിയോ സുനോ 91.7 എഫ്എമ്മിലെ ആർജെ അഷ്ടമിയായിരുന്നു ദി ഗസ്റ്റ് ഓഫ് ഓണർ. 

വിദ്യാർഥികളോട് റേഡിയോ പരിപാടികളിൽ പങ്കെടുക്കാൻ എംഇഎസ് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോ.ഹമീദ കാദറും ആവശ്യപ്പെട്ടു. വിദ്യാർഥികളുടെ നൃത്താവിഷ്‌കാരവും അരങ്ങേറി.ഹെഡ് ഗേൾ ഷെസ ഫാത്തിമ നന്ദി പറഞ്ഞു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News