Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
മിഡിലീസ്റ്റിൽ വനിതാ ജീവനക്കാർക്ക് മികച്ച തൊഴിൽ സാഹചര്യമൊരുക്കുന്ന കമ്പനികളുടെ പട്ടികയിൽ മാക്ഡോണാൾഡ്‌ മുന്നിൽ

October 02, 2023

Qatar_News_Malayalam

October 02, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: തൊഴിൽ മേഖലയിൽ ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതിൽ 2023ലെ മുൻനിര സ്ഥാപനങ്ങളുടെ പട്ടികയിൽ ഖത്തറും. പ്രമുഖ ഗവേഷണ-പരിശീലന കൺസൾട്ടൻസി സ്ഥാപനങ്ങളിലൊന്നായ 'ഗ്രേറ്റ് പ്ലേസ് ടു വർക്' ആണ് വനിതാ ജീവനക്കാർക്ക് മികച്ച തൊഴിൽ സാഹചര്യം ഒരുക്കുന്ന 50 മികച്ച കമ്പനികളുടെ പട്ടിക പ്രസിദ്ധീകരിച്ചത്.

പട്ടികയിൽ കുവൈത്ത് മക്‌ഡൊണാൾഡ് ഒന്നാം സ്ഥാനത്തും, സൗദി അറേബ്യ ആസ്ഥാനമായുള്ള എയ്‌റോസ്‌പേസ് കമ്പനിയായ ബേ സിസ്റ്റംസ് രണ്ടാം സ്ഥാനത്തും യുഎഇ ആസ്ഥാനമായുള്ള പ്രമുഖ റീട്ടെയിൽ കമ്പനിയായ സ്‌പ്ലാഷ് മൂന്നാം സ്ഥാനത്തുമാണ്.ആഗോള തലത്തിൽ പട്ടികയിൽ എട്ടാം സ്ഥാനത്തും മിഡിൽ ഈസ്റ്റിലെ മികച്ച ജോലിസ്ഥലങ്ങളിൽ 17-ാം സ്ഥാനത്തുമാണ് മക്ഡൊണാൾഡ്സ് ഖത്തർ. ഖത്തറിലെ മികച്ച ജോലിസ്ഥലങ്ങളിൽ 7-ാം റാങ്കും മക്ഡൊണാൾഡ്സിനാണ്.  

മീഡിയ കമ്പനിയായ യുഎം ഖത്തർ 25-ാം സ്ഥാനത്താണ്. മില്ലേനിയൽസ് വിഭാഗത്തിൽ മികച്ച ജോലിസ്ഥലങ്ങളിൽ 23-ാം സ്ഥാനവും, ഖത്തറിലെ മികച്ച ജോലിസ്ഥലങ്ങളിൽ 19-ാം റാങ്കും യുഎം ഖത്തർ നേടി.. കൂടാതെ ദോഹ ഡ്രഗ് സ്റ്റോർ 33-ാം സ്ഥാനത്താണ്. ഖത്തറിലെ മികച്ച ജോലിസ്ഥലങ്ങളിൽ 10-ആം സ്ഥാനത്താണ് ലേഷാ ബാങ്ക്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/FSQLmJGMow51SCIIBEEcWV


Latest Related News