February 15, 2024
February 15, 2024
ദുബായ്: ദുബായില്‍ വീട്ടില്‍ കയറി കുടുംബത്തെ ആക്രമിച്ച കേസില്‍ യുവാവിനെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. അക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ആക്രമണം നടന്ന് 12 മണിക്കൂറിനുള്ളില്‍ പ്രതിയെ പിടികൂടിയതായും കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.
അറബ് വംശജനായ യുവാവാണ് പിടിയിലായത്. പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. അതേസമയം ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും പോലീസ് അറിയിച്ചു.
ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്റൂം വാട്സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F