Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
തെറ്റിദ്ധാരണ പ്രചരിക്കുന്നു: സൗദിയില്‍ വധശിക്ഷയില്‍ ഇളവ് ലഭിച്ചത് അബ്ദുല്‍ റഹീമിനല്ല, ജീവന്‍ രക്ഷിക്കാന്‍ ഇനി ബാക്കിയുള്ളത് ഒരാഴ്ച മാത്രം

April 09, 2024

news_malayalam_mayali_abdul_raheem_only_had_one_week_to_save_his_life_from_death_sentence_in_saudi_arabia

April 09, 2024

ന്യൂസ്റൂം ബ്യുറോ

റിയാദ് : സൗദി അറേബ്യയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി യുവാവ് അബ്ദുറഹീമിന്റെ മോചനത്തിന് ഇനിയും സുമനസുകളുടെ സഹായം വേണം. 34 കോടി രൂപയാണ് കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടത്. ഇനി വെറും ഏഴ് ദിവസം മാത്രമാണ് ഈ തുക ശേഖരിക്കാന്‍ ശേഷിക്കുന്നത്. ഇതിനോടകം അഞ്ചര കോടി രൂപയാണ് അബ്ദുറഹ്‌മാനായി ലഭിച്ചത്. ഇനിയും വേണം ഇരുപത്തിയെട്ടര കോടി രൂപ. ഭീമമായ ഈ തുക കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് അബ്ദുറഹീമിന്റെ കുടുംബവും നാട്ടുകാരും.

അതേസമയം, സൗദിയില്‍ വധശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പ്രതിക്ക് മരിച്ചയാളുടെ പിതാവ് നഷ്ടപരിഹാര തുക വാങ്ങാതെ മാപ്പ് നല്‍കിയ വാര്‍ത്ത ആളുകള്‍ക്കിടയില്‍ വലിയ രീതിയില്‍ തെറ്റിദ്ധാരണ പരത്തുന്നുണ്ട്. എന്നാല്‍ അബ്ദുല്‍ റഹീമിന്റെ കേസുമായി ഇതിന് യാതൊരു ബന്ധവുമില്ല എന്നതാണ് യാഥാര്‍ഥ്യം.

സമാനമായ കേസില്‍ സൗദി പൗരനായ പിതാവ് മകന്റെ മരണത്തിന് കാരണക്കാരനായ വ്യക്തിക്ക് മാപ്പ് നല്‍കിയ വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മക്ക സ്വദേശിയായ അതി അല്‍ മാലികിയാണ് മകന്‍ അബ്ദുല്ലയുടെ മരണത്തിന് ഇടയാക്കിയ വ്യക്തിക്ക് നഷ്ടപരിഹാരം വാങ്ങാതെ മാപ്പ് നല്‍കിയത്. അതേസമയം മാപ്പ് അനുവദിച്ച വ്യക്തിയുടെ പൗരത്വം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഈ വാര്‍ത്തയാണ് അബ്ദുല്‍ റഹീമിന്റെ ശിക്ഷാ വിധിയുമായി ബന്ധപ്പെടുത്തി തെറ്റിദ്ധാരണയുണ്ടാക്കുന്ന തരത്തില്‍ പലരും വ്യാപകമായി പ്രചരിപ്പിക്കുന്നത്. അബ്ദുല്‍ റഹീമിനായി പണം സ്വരൂപിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് ഇത്തരം പ്രചാരണങ്ങള്‍ വലിയ രീതിയില്‍ പ്രതിസന്ധിയുണ്ടാക്കുമെന്നാണ് പലരുടെയും ആശങ്ക.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News