Breaking News
സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി | എ.എഫ്.സി അ​ണ്ട​ർ 23 ഏ​ഷ്യ​ൻ ക​പ്പ്: സെ​മി ഫൈ​നൽ മത്സരങ്ങൾക്ക് ഇന്ന് കിക്കോഫ്  | മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  |
പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക റൂട്ട്‌സ് സംഘടിപ്പിക്കുന്ന ലോണ്‍ മേള ജനുവരി പത്തിന് നടക്കും 

January 01, 2024

news_malayalam_norka_roots_updates

January 01, 2024

ന്യൂസ്‌റൂം ബ്യുറോ

തിരുവനന്തപുരം: പ്രവാസി മലയാളി സംരംഭകര്‍ക്കായി നോര്‍ക്കാ റൂട്ട്‌സ് വായ്പ മേള സംഘടിപ്പിക്കുന്നു. ഇന്ത്യന്‍ ബാങ്കുമായി സഹകരിച്ച് നടത്തുന്ന വായ്പാ ക്യാമ്പ് ജനുവരി 10 ന് കൊല്ലം ജില്ലയിലെ കൊട്ടാരക്കരയില്‍ നടക്കും. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിന് സമീപം കല്ല്യാണി ഇവന്റ്‌സില്‍ രാവിലെ പത്ത് മണിമുതല്‍ ക്യാമ്പ് ആരംഭിക്കും. രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ വിദേശത്ത് ജോലിചെയ്ത ശേഷം നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്ക് വായ്പയ്ക്കായി അപേക്ഷിക്കാം. സ്വയം തൊഴില്‍ ചെയ്യുന്നതിനും നിലവിലെ സംരംഭങ്ങളുടെ വിപുലീകരണത്തിനും ലോണ്‍ ലഭിക്കും. 

സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്ട്മന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍സ് എമിട്രന്‍സ് (NDPREM) പദ്ധതി പ്രകാരമാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസം ലക്ഷ്യമിട്ടാണ് നടപടി.  മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമാണ് പങ്കെടുക്കാന്‍ അവസരം. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ www.norkaroots.org/ndprem എന്ന വെബ്‌സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യണം.. ഒരു ലക്ഷം മുതല്‍ മുപ്പത് ലക്ഷം രൂപവരെയുള്ള സംരംഭ പദ്ധതിക്ക് വായ്പ ലഭിക്കും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News