Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
എ.എഫ്.സി ഏഷ്യൻ കപ്പ് റൗണ്ട് ഓഫ് 16 മാച്ചിൽ സൗദിക്കെതിരെ കൊറിയക്ക് വിജയം 

January 30, 2024

news_malayalam_afc_updates

January 30, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: എ.എഫ്.സി ഏഷ്യൻ കപ്പിൽ സൗദിക്കെതിരെ കൊറിയക്ക് ജയം. 5-3 എന്ന സ്കോറിനാണ് സൗദിക്കെതിരെ കൊറിയ വിജയിച്ചത്. ഇന്ന് (ചൊവ്വ) രാത്രി 7ന് എജ്യൂക്കേഷൻ സിറ്റി സ്റ്റേ​ഡി​യ​ത്തിലായിരുന്നു മത്സരം. ഇതോടെ സൗദിയെ പുറത്താക്കി കൊറിയ ക്വാ​ർ​ട്ട​ർ ഫൈനൽ മത്സരത്തിന് യോഗ്യത നേടി.

മത്സരത്തിന്റെ 46-ാം മിനിറ്റിൽ സൗദിയുടെ അബ്ദുള്ള ഹാദി റാദിഫ് ആദ്യ ഗോളടിച്ചു. മത്സരം തീരുന്നതിന്റെ അവസാന മിനിറ്റിൽ (90+9 മിനിറ്റ്) കൊറിയയുടെ ചോ ഗ്യൂ സങ് ഗോളടിച്ചതിനെ തുടർന്ന് മത്സരം വീണ്ടും നീളുകയായിരുന്നു. 90+30 മിനിറ്റിലും ഇരു ടീമുകൾക്കും അടുത്ത ഗോളുകൾ നേടാനായില്ല. തുടർന്ന് മത്സരം പെനാൽറ്റിയിലേക്ക് പോയി. പെനാൽറ്റിയിലൂടെ കൊറിയ ടീം ഗോളടിച്ച് വിജയം ഉറപ്പിച്ചു. 

അതേസമയം, റൗണ്ട് ഓഫ് 16 മാച്ചിന്റെ അവസാന ദിവസമായ നാളെ (ബുധൻ) അൽ തുമാമ സ്റ്റേഡിയത്തിൽ ഉച്ചക്ക് 2:30ന് ജപ്പാനെതിരെ ബഹ്‌റൈനും, അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയത്തിൽ രാത്രി 7ന് സിറിയക്കെതിരെ ഇറാനും മത്സരിക്കും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News