Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
എ.എഫ്.സി ഏഷ്യൻ കപ്പിൽ മലേഷ്യ-കൊറിയ മത്സരം സമനിലയിൽ അവസാനിച്ചു 

January 25, 2024

news_malayalam_afc_asian_cup_updates

January 25, 2024

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്ക് 

ദോഹ: എ.എഫ്.സി ഏ​ഷ്യ​ൻ ക​പ്പി​ൽ മലേഷ്യ-കൊറിയ മത്സരം സമനിലയിൽ (3-3 സ്കോർ) അവസാനിച്ചു. ഇന്ന് (വ്യാഴം) ഉച്ചക്ക് 2:30ന് അൽ ജനൂബ് സ്റ്റേഡിയത്തിലായിരുന്നു മത്സരം. 

ക​ളി​യു​ടെ ആദ്യ പകുതി​യി​ൽ തന്നെ (21-ാം മിനിറ്റ്) കൊറിയയുടെ ജിയോങ് വൂ യോങ് ആദ്യ ഗോ​ൾ നേ​ടി. പിന്നീട് 51-ാം മിനിറ്റിൽ മലേഷ്യയുടെ ഫൈസൽ ഹാലിം ഗോ​ൾ അടിച്ച് സ​മ​നി​ല പി​ടിച്ചു. തുടർന്ന് 62-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ വീണ്ടും മലേഷ്യ (ആരിഫ് അയ്‌മെൻ) ഒരു ഗോൾ കൂടി സ്വന്തമാക്കി. 83-ാം മിനിറ്റിലും (സയിഹാൻ ഹസ്‌മി) 90+4 മിനിറ്റിലും (പെനാൽറ്റി - സോങ് ഹെയൂങ് മിൻ) കൊറിയ രണ്ട് ഗോളുകൾ കൂടി അടിച്ചു. മത്സരത്തിന്റെ അവസാന നിമിഷത്തിൽ (90+15 മിനിറ്റ്) റൊമേൽ മൊറാലസ് മലേഷ്യക്കായി ഒരു ഗോൾ കൂടി സ്വന്തമാക്കി വീണ്ടും സമനില ഉറപ്പിച്ചു. 

അതേസമയം, ഇന്ന് (വ്യാഴം) വൈകുന്നേരം 6ന് എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ സൗദി-തായ്‌ലൻഡിനെതിരെയും, അബുല്ല ബിൻ ഖലീഫ സ്റ്റേഡിയത്തിൽ ഒമാൻ- കിർഗിസ്ഥാനെതിരെയും പോരാടും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News