April 16, 2024
April 16, 2024
ദമ്മാം: സൗദി അറേബ്യയിലെ ദമ്മാമിൽ ചികിത്സയിലായിരുന്ന മലയാള നാടക നടൻ അന്തരിച്ചു. കൊല്ലം തിരുത്തിക്കര സ്വദേശി ജോബി ടി ജോർജാണ് (43) മരിച്ചത്. അർബുദ ബാധയെ തുടർന്ന് ദമ്മാമിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഇന്നലെ (തിങ്കൾ) തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. ഇന്ന് (ചൊവ്വ) ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.
22 വർഷമായി ദമ്മാമിലെ സ്വകാര്യ കമ്പനിയിൽ ഫിനാൻസ് വിഭാഗത്തിൽ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യയും രണ്ടു മക്കളും ദമ്മാമിലുണ്ട്. ദമ്മാം നാടക വേദി സജീവ പ്രവർത്തകൻ കൂടിയാണ് ജോബി. നാടക വേദിയുടെ ആറാമത് നാടകമായ ഇതിഹാസത്തിലെ പ്രധാന കഥാപാത്രമായ ഷേക്സ്പിയറിന്റെ വേഷം അഭിനയിച്ചത് ജോബിയായിരുന്നു. ദമ്മാം സെൻട്രൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F