Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തർ ദേശീയ ക്രിക്കറ്റ് ടീമിൽ ഇടം നേടിയ മുഹമ്മദ് ഇർഷാദിനെ കെ.എം.സി.സി മധൂർ പഞ്ചായത്ത് കമ്മറ്റി ആദരിച്ചു

August 24, 2023

August 24, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ :  ഖത്തർ ദേ​ശീ​യ ക്രിക്കറ്റ് ടീമിൽ ഓ​ൾ​റൗ​ണ്ട​റാ​യി ഇടം നേടിയ കാ​സ​ർ​കോ​ട് ഉ​ളി​യ​ത്ത​ടു​ക സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഇ​ർ​ഷാ​ദിനെ ഖത്തർ കെ.എം.സി.സി  മധൂർ പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു

സെ​പ്റ്റം​ബ​ർ 15 മു​ത​ൽ 23 വ​രെ ഖ​ത്ത​ർ വേ​ദി​യാ​കു​ന്ന ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളു​ടെ ട്വ​ന്റി 20 ക്രി​ക്ക​റ്റ് ചാ​മ്പ്യ​ൻ​ഷി​പ്പി​നു​ള്ള ​ഖ​ത്ത​ർ ടീ​മി​നാ​യി മികച്ച പ്രകടനം കാഴ്ച വെക്കാനുള്ള ഒ​രു​ക്ക​ത്തി​ലാ​ണ് ഇർഷാദ് . ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ൾ നീ​ണ്ടു​നി​ന്ന പ​രി​ശീ​ല​ന​ങ്ങ​ൾ​ക്കൊ​ടു​വി​ലാണ് കഴിഞ്ഞ ദിവസം ദേ​ശീ​യ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ച​ത്. സൗ​ദി അ​റേ​ബ്യ, കു​വൈ​ത്ത്, ഒ​മാ​ൻ, ബ​ഹ്റൈ​ൻ, യു.​എ.​ഇ എ​ന്നീ ടീ​മു​ക​ളാ​ണ് ഖ​ത്ത​റി​നൊ​പ്പം ടൂ​ർ​ണ​മെ​ന്റി​ൽ മാ​റ്റു​ര​ക്കു​ന്ന​ത്.

 ഹാരിസ് ചൂരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഖത്തർ കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് ആദം കുഞ്ഞി തളങ്കര, മണ്ഡലം പ്രസിഡന്റ് ഹാരിസ് ഏരിയാൽ, മണ്ഡലം ജനറൽ സെക്രട്ടറി ഷഫീഖ് ചെങ്കളം, മണ്ഡലം ഭാരവാഹികളായ ഹമീദ് അറന്തോട്, ഹനീഫ് പട്ള, എന്നിവർ ആശംസകൾ നേർന്നു, ഉബൈസ് ഇർഷാദ്, കരീം പുളിക്കൂർ, മഹ്ഷാദ് എന്നിവർ പങ്കെടുത്തു. നാട്ടിലേക്ക് മടങ്ങുന്ന കരീം പുളികൂറിന് ചടങ്ങിൽ യാത്രയയപ്പ് നൽകി. ശരീഫ് മീപുഗിരി സ്വാഗതവും ശംസുദ്ധീൻ ചൂരി നന്ദിയും പറഞ്ഞു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/7iFkiXrjqZbE8gsI6yASj9 


Latest Related News